അജ്‌മാൻ കേരളം

മറ്റൊരു നാഴികക്കല്ല് കൂടി  കരസ്ഥമാക്കി  അജ്മാന്റെ മൂണ്‍ യോഗ സെൻറർ

ഇന്ത്യൻ ശാസ്ത്രീയ നൃത്തമായ  ഭരതനാട്യത്തില്‍  അരങ്ങേറ്റം നടത്താൻ അജ്മാനിലെ  മൂൺ യോഗയിൽ നിന്ന് 10 വനിതാ വിദ്യാർത്ഥികളെ കേരളത്തിലേക്ക് അയച്ചു. 90 മിനിറ്റ് നീണ്ട  നൃത്തപരിപാടി, ‘ഉദയ’ ഓഗസ്റ്റ് 1 ന് പ്രശസ്ത ഗുരുവായൂർ ക്ഷേത്രത്തിൽ അരങ്ങേറി . 

 എഞ്ചിനീയറിംഗ് ബിരുദധാരിയും, കലാമണ്ഡലം ഗോപിനാഥിന്റെ കീഴില്‍ നൃത്തം അഭ്യസിച്ച  നർത്തകി ലക്ഷ്മിയുടെ കീഴില്‍ നൃത്തം പഠിക്കുന്ന കുട്ടികളും യുവതികളും അടങ്ങുന്ന പത്തംഗ സംഘമാണ്  ‘ഉദയ’ അവതരിപ്പിച്ചത് .
“യു എ ഇയിലെ എല്ലാവര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണ് എന്‍റെ  വിദ്യാർത്ഥികള്‍ക്ക് നേടി കൊടുക്കനായത് .
അരങ്ങേറ്റം അവര്‍ ആഗ്രഹിച്ചത് പോലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തന്നെ നടത്താനായി.  എല്ലാ  പരമ്പരാഗത രീതികളും  അനുസരിച്ചാണ് പ്രോഗ്രാം മുഴുവനും തയ്യാറാക്കിയത്.അലാരിപ്പ് മുതല്‍ തില്ലാന വരെയുള്ള ഭാഗങ്ങള്‍ പക്കാമേളത്തോട് കൂടിയാണ് നിറഞ്ഞ സദസില്‍ അരങ്ങേറിയത്.പത്ത് നര്‍ത്തകിമാരും തങ്ങളുടെ  ആദ്യ പ്രകടനത്തിന് പൂർണ്ണത കൈവരിക്കുന്നതിന് കഴിഞ്ഞ 3 വർഷമായി പൂർണ്ണമായും സമർപ്പിതരായിരുന്നു .
കഠിനാധ്വാനം ചെയ്യാന്‍ പ്രാപ്തരായുള്ള  വിദ്യാർത്ഥിനികളോടൊപ്പം എന്റെ ലക്ഷ്യങ്ങൾ  നിറവേറ്റുക  എന്നത്   വളരെ എളുപ്പമായ  കാര്യമാണ് “ലക്ഷ്മി പറഞ്ഞു.
“ഇതൊരു നല്ല തുടക്കമായിട്ടാണ് ഞങ്ങള്‍ കാണുന്നത് . തുടര്‍ന്നും ഇതുപോലുള്ള നൃത്ത പരിപാടികള്‍ യു എ ഇയിലും മറ്റു രാജ്യങ്ങളിലും വിജയകരമായി  നടത്തുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം” .പ്രോഗ്രാം കോര്‍ഡിനേറ്ററും ലക്ഷ്മിയുടെ ഭര്‍ത്താവുമായ ആനന്ദ്‌ ചന്ദ്രശേഖര്‍ പറഞ്ഞു.നൂറിലേറെ വിദ്യാർത്ഥികളുള്ള മൂണ്‍ യോഗയില്‍  യോഗയോടൊപ്പം പരമ്പരാഗത ഇന്ത്യൻ കലാരൂപങ്ങളും  പരിശീലിപ്പിക്കുന്നുണ്ട്
error: Content is protected !!