കേരളം ചുറ്റുവട്ടം

ആശ്വാസവാർത്ത ; കൊച്ചി എയർപോർട്ടിൽ വെള്ളം കുറഞ്ഞു വരുന്നു. സർവീസ് നാളെ പുനരാരംഭിക്കും

കൊച്ചിൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെള്ളം കുറഞ്ഞുവരുന്നു സർവീസ് പുനരാരംഭിക്കുമെന്നും റണ്‍വേ പൂര്‍ണമായും സുരക്ഷിതമാണെന്നു സിയാല്‍ ഡയറക്ടര്‍ അറിയിച്ചു. ശുചീകരണപ്രവര്‍ത്തനം ആരംഭിച്ചു. ഞായറാഴ്ചയോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നല്ല തോതിൽ പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയില്‍ വിമാനത്താവളത്തിന്റെ മതില്‍ ഇടിഞ്ഞു. റണ്‍വേ അടച്ചതിനാല്‍ കൊച്ചിയിലേക്കുള്ള 250ലേറെ ആഭ്യന്തര- രാജ്യാന്തര വിമാന സര്‍വീസുകൾ റദ്ദാക്കിയതോടെ ആയിരക്കണക്കിനു യാത്രക്കാർ ബുദ്ധിമുട്ടിലായി. ഇവിടെ കുടുങ്ങിയിരുന്ന എട്ടു വിമാനങ്ങളില്‍ 3 എണ്ണം യാത്രക്കാരില്ലാതെ പറന്നു. പത്തിലധികം മോട്ടോറുകള്‍ ഉപയോഗിച്ച് ഇവിടെനിന്നു വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.വിമാനത്താവളത്തിലെ വെള്ളക്കെട്ട് നീങ്ങിത്തുടങ്ങിയതോടെ രാജ്യാന്തര ബേയില്‍ കിടന്ന വിമാനങ്ങള്‍ ഇന്ന് രാവിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിരുന്നു. വിമാനത്താവളത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. നേരത്തെ അറിയിച്ചതുപോലെ ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്കുതന്നെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് സിയാല്‍ അധികൃതരുടെ ശ്രമം.

Image may contain: text

error: Content is protected !!