ഇന്ത്യ ടെക്നോളജി ദേശീയം

ചന്ദ്രയാൻ- 2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ

ചന്ദ്രയാൻ 2 ചന്ദ്രന്റെ പ്രഭാനപഥത്തിൽ വിജയകരമായി എത്തി. രാവിലെ 9.02 തുടങ്ങിയ വളരെ സംഗീരണമായ പ്രക്രിയ 1738 സെക്കന്റിൽലാണ് അവസാനിച്ചതെന്ന് ഐ.എസ്.ആർ.ഓ, 3.84 ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രനെ ലക്ഷ്യമാക്കി മണിക്കൂറിൽ 39000 കിലോമീറ്ററോളം വേഗത്തിലാണ് പേടകത്തിന്റെ സഞ്ചാരം. ജൂലായ് 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍ സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് കണക്കാക്കുന്നത്. ഇറങ്ങി 4 മണിക്കൂർ കൊണ്ട് ലാൻഡറിൽ നിന്ന് റോവർ പുറത്തേക്കെത്തി പര്യവേഷണം തുടങ്ങും. റോവറിൽ നിന്ന് ലാൻഡറിലെത്തുന്ന ഗവേഷണ വിവരങ്ങൾ അവിടെ നിന്നു ഭൂമിയിലേക്ക് അയയ്ക്കുക ഓർബിറ്ററായിരിക്കും. ചന്ദ്രനെ ഒരു വർഷം 100 കി.മീ ഉയരത്തിൽ നിന്ന് ഓർബിറ്റർ ഭ്രമണം ചെയ്തും വിവരങ്ങൾ ശേഖരിക്കും.