ഇന്ത്യ

മലയാളികള്‍ ഉള്‍പ്പെട്ട വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: മംഗളൂരുവിൽ ഒൻപതംഗ വ്യാജ അന്വേഷണ സംഘം അറസ്റ്റിൽ. നാല് മലയാളികളും അഞ്ച് കർണാടക സ്വദേശികളുമാണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. നാഷണൽ ക്രൈം ഇൻവസ്റ്റിഗേഷൻ ബ്യൂറോയുടെ പേരിൽ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. സംഘം ഉപയോഗിച്ചിരുന്ന നാഷണൽ ക്രൈം ഇൻവസ്റ്റിഗേഷൻ ബ്യൂറോ എന്ന സ്റ്റിക്കർ പതിച്ച കാറും കസ്റ്റഡിയിലെടുത്തു. സ്വാതന്ത്രദിനത്തിൽ അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊലീസ് മംഗളൂരുവിൽ നടത്തിയ പരിശോധനയിലാണ് വ്യാജ അന്വേഷണ സംഘം പിടിയിലായത്.ഇവര്‍ എന്തിനാണ് മംഗളൂരുവില്‍ എത്തിയത് തുടങ്ങിയ കാര്യങ്ങളൊന്നും പൊലീസ് ഇതുവരെ പുറത്തുവിട്ടില്ല.