ദുബായ്

അൽ ഗുറൈർ ഗ്രൂപ്പിന്റെ സ്ഥാപകൻ സെയ്ഫ് അഹമ്മദ് അൽ ഗുറൈർ അന്തരിച്ചു

പ്രമുഖ വ്യവസായിയും അൽ ഗുറൈർ ഗ്രൂപ്പ് സ്ഥാപകനുമായ സെയ്ഫ് അഹമ്മദ് അൽ ഗുറൈർ ചൊവ്വാഴ്ച ദുബായിൽ അന്തരിച്ചു.  95 വയസ്സായിരുന്നു . ശവസംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് അൽ ഖുസൈസ് ശ്മശാനത്തിൽ ദുബായിൽ നടക്കും.

1924 ൽ ദുബായ് ദെയ്‌റയിലാണ് സെയ്ഫ് അഹമ്മദ് അൽ ഗുരൈർ ജനിച്ചത്.  പിതാവ് അഹമ്മദ് അൽ ഗുരൈറിന്‍റെ  അഞ്ച് ആൺമക്കളിൽ മൂത്ത മകനായ സെയ്ഫ് ചെറുപ്പം മുതലേ  കുടുംബ ബിസിനസിൽ ഏർപ്പെട്ടിരുന്നു . അൽ ഗുരൈർ   ഗ്രൂപ്പിന്റെ  വിവിധ ബിസിനസ്സ് യൂണിറ്റുകളുടെ സ്ഥാപകനും സി ഇ ഓ യുമാണ്‌ സെയ്ഫ് അഹമ്മദ് അൽ ഗുരൈർ . കൂടാതെ മഷ്രിക്ക് ബാങ്കിലെ    പ്രധാന ഓഹരിയുടമ കൂടിയായിരുന്നു അദ്ദേഹം.

 

error: Content is protected !!