അബൂദാബി

യു എ ഇയിൽ പ്രവാസികള്‍ക്ക് സെപ്‍തംബര്‍ ഒന്നിന് അവധി ലഭിച്ചേക്കുമെന്ന് സൂചന

സെ‍പ്തംബര്‍ ഒന്നിന് യുഎഇയില്‍ പൊതുഅവധി ലഭിച്ചേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിജ്റ വര്‍ഷത്തിലെ ആദ്യ ദിനമായ മുഹറം ഒന്നിന് യുഎഇയില്‍ അവധി നല്‍കാറുണ്ട്. ഇത്തവണ സെപ്‍തംബര്‍ ഒന്നിനിയാരിക്കും ഹിജ്റ വര്‍ഷാരംഭമെന്നാണ് സൂചനകള്‍.

മുഹറം ഒന്നാം തീയ്യതി സെപ്‍തംബര്‍ ഒന്നിന് തന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറബ് യൂണിയന്‍ ഫോര്‍ സ്‍പേസ് ആന്റ് ആസ്ട്രോണമി സയന്‍സസ് അംഗം ഇബ്രാഹീം അല്‍ ജര്‍വാന്‍ പറഞ്ഞു. എന്നാല്‍ മാസപ്പിറവി ദൃശ്യമാവുന്നത് അനുസരിച്ചായിരിക്കും അന്തിമമമായി ദിവസം നിര്‍ണയിക്കാനാവുക.

error: Content is protected !!