കേരളം ഷാർജ

ഷാർജയിൽ നിന്ന് MBBS പഠനത്തിനായി നാട്ടിൽ എത്തിയ NRI വിദ്യാർഥി തൻ്റെ course ൻ്റെ ആദ്യദിനം നേരിട്ടത് പ്രളയദുരന്തത്തെ മുഖാമുഖം

 

ഇക്കഴിഞ്ഞ ജൂലൈ യിൽ ഷാർജയിൽ നിന്നും നാട്ടിലെത്തി കോഴിക്കോട് മുക്കം മെഡിക്കൽ കോളേജിൽ MBBS നു ചേർന്ന അമാൻ ഇക്‌ബാലിന് തൻ്റെ course ൻ്റെ ആദ്യദിനം നേരിടേണ്ടിവന്നത് പ്രളയ ദുരിതങ്ങൾ ആയിരുന്നു. ഭയാനകമായ സാഹചര്യത്തിൽ ഒറ്റപ്പെട്ടുപോയ മുക്കം മെഡിക്കൽ കോളേജിലെ വിദ്യാർഥികളിൽ നിരവധി NRI കുട്ടികളും ഉണ്ടായിരുന്നു.

തൻ്റെ മനസ്സിനെ നടുക്കിയ പ്രളയ ദുരന്തത്തിനിടയിലും, മറ്റുള്ള മനുഷ്യരും ജീവജാലങ്ങളും അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചു അറിയാൻ കഴിഞ്ഞത് പുതിയ ഒരു അനുഭവമായി അമാൻ ഇക്‌ബാലിന്. പ്രളയത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനായി ആത്മാർഥമായി പരിശ്രമിച്ച ആൾക്കാരോടുള്ള നന്ദിയും അമാൻ ഇക്ബാൽ അറിയിച്ചു.

ഷാർജയിലെ Our Own English High School ൽ നിന്നും സ്കൂൾ പഠനം പൂർത്തിയാക്കിയ അമാൻ ഇക്ബാൽ, വർഷങ്ങളായി ഷാർജയിൽ താമസിക്കുന്ന സംഗീത് ഇബ്രാഹിമിൻ്റെയും സുനയ്ന ഇക്ബാലിൻ്റെയും മകനാണ്.  ദുബായിലെ ഒരു HR Professional ആയ സംഗീത് ഇബ്രാഹിം തൻ്റെ മകനെ രക്ഷപ്പെടുത്തിയവരോടുള്ള നന്ദിയും കടപ്പാടും അറിയിച്ചു.

error: Content is protected !!