കേരളം

കെ എം ബഷീറിനെ വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസ് ; ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു.

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു. ശ്രീരാമിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി വൈകുന്നു എന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിയതില്‍ വിചിത്ര വാദവുമായി പൊലീസ് രംഗത്ത് എത്തിയിരുന്നു. ജനറല്‍ ആശുപത്രിയിലെ ഡോക്ടറെയും പരാതിക്കാരനെയും പഴിചാരിയാണ് പൊലീസ് റിപ്പോര്‍ട്ട്. രക്തപരിശോധന നടത്താന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഡോക്ടര്‍ തയ്യാറായില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരന്‍ തര്‍ക്കിച്ചത് മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.

error: Content is protected !!