അബൂദാബി ഇന്ത്യ ദുബായ്

സുഷമ സ്വരാജിന്റെ വേർപാടിൽ പ്രവാസ ലോകത്ത് വേദന

  • പ്രവാസി ഇന്ത്യക്കാരുമായും പ്രത്യേകിച്ച് ഗൾഫ് എൻ‌ ആർ‌ ഐകളുമായും അവരുടെ ക്ഷേമത്തിൽ
    ഇടപെടാൻ സുഷമാജിക്ക് വലിയ താല്പര്യമായിരുന്നു. സുഷമാജി രാജ്യത്തിന് വലിയ നഷ്ടമാണ്, നമ്മെ വിട്ടു പോയ ആ ആത്മാവിന് സമാധാനം നൽകേണമേ എന്ന് സർവ്വശക്തനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 

  • രാജ്യത്തിനും പ്രവാസികൾക്കും കനത്ത നഷ്ടമാണ് സുഷമ സ്വരാജിന്റെ വേർപാടെന്ന് ആസ്റ്റർ ചെയർമാൻ Dr ആസാദ് മൂപ്പൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 

  • ശ്രീമതി. സുഷമാ സ്വരാജിന് പ്രണാമം പാർട്ടിഭേദമന്യേ എല്ലാവരെയും സ്നേഹിച്ച നേതാവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു.ബി ജെ പി യിലെമനുഷ്യത്വവും മാന്യതയും കുലീനത്വവുമുള്ള നേതാവും, നല്ല ഒരു വിദേശകാര്യ വകുപ്പ് മന്ത്രിയും കൂടിയായിരുന്നു സുഷമ സ്വരാജ്. അവർക്ക് ആദരാഞ്ജലികൾ,പുന്നക്കൻ മുഹമ്മദലി (ജനറൽ സെക്രട്ടറി ഇൻക്കാസ് .യു. എ. ഇ)

 

  • ഒരു സന്ദേശം എത്തിച്ചാൽ ഉടൻ പ്രവാസികൾക്ക് അനുകൂലമായ നടപടി എടുത്തു മാതൃക കാട്ടിയ ഭരണാധികാരി ആയിരുന്നു സുഷമ സ്വരാജ് എന്ന് സാമൂഹിക പ്രവർത്തകൻ നാസർ നന്തി അഭിപ്രായപ്പെട്ടു

 

  • ഇനി വരുന്ന മന്ത്രിമാർക്കെല്ലാം ഒരു മാതൃക സൃഷ്ടിച്ചു കടന്നുപോകുകയാണ് സുഷമ സ്വരാജ് ചെയ്തതെന്ന് സാമ്പത്തിക വിദഗ്ദ്ധൻ കെ വി ഷംസുദീൻ അറിയിച്ചു