അബൂദാബി ബിസിനസ്സ്

അനധികൃതമായി ഓൺലൈൻ വ്യാപാരങ്ങൾ നടത്തിവന്ന സംരംഭങ്ങളെ അടച്ചുപൂട്ടിച്ചു

അനുമതിയില്ലാതെ ഓൺലൈൻ വ്യാപാരം നടത്തിയ 115 വെബ്സൈറ്റ്സ് നെയും സോഷ്യൽ മീഡിയ അക്കൗണ്ട്സ് നെയും Department of Economic Development (DED) പൂട്ടിച്ചു. വ്യാജ ഉൽപ്പന്നങ്ങൾ ഓൺലൈൻ വഴി വിറ്റുകൊണ്ടു ആൾക്കാരെ പറ്റിച്ചു കച്ചവടം നടത്തിയവർക്കാണ് പിടിവീണത്.

അനുമതിയില്ലാതെ ഓൺലൈൻ വഴി വീടുകളിലും മറ്റും വച്ച് ഉപഭോക്താക്കളെ കണ്ടെത്തി ഭക്ഷണവിതരണവും readymade വസ്ത്രങ്ങളും തയ്യൽജോലികളും സൗന്ദര്യ വർധക വസ്തുക്കളും വ്യാപാരം ചെയ്തുവരുന്ന സംരംഭങ്ങളും ഇത്തരത്തിൽ പിടിക്കപ്പെട്ടാൽ ശിക്ഷാനടപടികൾ നേരിടേണ്ടിവരുന്നതാണ്. പിടിക്കപ്പെട്ടാൽ 5 ലക്ഷം ദിർഹമാണ് പിഴ.

ഈ വർഷം Telecommunications Regulatory Authority (TRA), 267 വെബ്‌സൈറ്റ്സ് നെ block ചെയ്തു. അശ്ലീല ചുവയുള്ളതും ആൾക്കാരെ കബളിപ്പിക്കുന്ന തരത്തിലും ഉള്ള പ്രവർത്തനങ്ങൾ നടത്തിയ വെബ്സൈറ്റ്സ് ആയിരുന്നു അവയൊക്കെ തന്നെ.

ഓൺലൈൻ വ്യാപാരം നടത്തുന്ന എല്ലാ സംരംഭങ്ങളും Department of Economic Development (DED) യിൽ നിന്നും ഇ-കോമേഴ്‌സ് ൻ്റെ ലൈസൻസ് എടുക്കേണ്ടതാണ്. വ്യാപാരത്തിൻ്റെ ഘടന അനുസരിച്ചു 512 ദിർഹം മുതൽ മുകളിലേക്കാണ് ഇ-കോമേഴ്‌സ് ലൈസൻസ് നു വേണ്ടത്.

1,008 ഇ-കോമേഴ്‌സ് ലൈസൻസും 747 സോഷ്യൽ മീഡിയ അക്കൗണ്ട്സ് ലൈസൻസും 261 വെബ്സൈറ്റ് ലൈസൻസും കഴിഞ്ഞവർഷം നൽകിയതായി DED അറിയിച്ചു.