അന്തർദേശീയം

യൂനിസെഫ്  ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് പ്രിയങ്ക ചോപ്രയെ നീക്കണമെന്നാവശ്യപ്പെട്ട് യു.എന്നിന് പാക് മന്ത്രിയുടെ കത്ത് 

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂനിസെഫിന് കത്തയച്ച് പാക്കിസ്ഥാന്‍ മന്ത്രി. പാക്കിസ്ഥാനിലെ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീന്‍ മസാരിയാണ് യുനിസെഫിന് കത്തയച്ചത്. കശ്മീരിലെ ഇന്ത്യന്‍ നിലപാടിനെ പ്രിയങ്ക ചോപ്ര പരസ്യമായി അംഗീകരിക്കുകയും ഇന്ത്യന്‍ പ്രതിരോധ മന്ത്രി പാകിസ്ഥാന് നല്‍കിയ ആണവ ഭീഷണിയെ അവര്‍ പിന്തുണയ്ക്കുകയും ചെയ്‌തെന്നും കത്തില്‍ പാക് മന്ത്രി പറയുന്നുണ്ട്. ഗുഡ്‌വില്‍ അംബാസിഡര്‍ എന്ന നിലയില്‍ യു.എന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണ് പ്രിയങ്കയുടെ ഈ നിലപാടുകള്‍ എന്നും മസാരി കത്തില്‍ പറഞ്ഞു.
error: Content is protected !!