ഇന്ത്യ

ഉത്തരാഖണ്ഡില്‍ കനത്ത മഴ : മരണം 38 ആയി

ഉത്തരാഖണ്ഡില്‍ ദുരന്തം വിതച്ച് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു. മണ്ണിടിച്ചിലും ശക്തമായ മഴയും തുടരുന്ന സാഹചര്യത്തില്‍ സഞ്ചാരികളോട് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി.
ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി,നൈനിറ്റാള്‍ എന്നിവടങ്ങളിലാണ് കനത്ത നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അളകനന്ദ ഉൾപ്പെടെയുള്ള നദികളും കരകവിഞ്ഞു ഒഴുകുകയാണ് ഇവിടെ. മണ്ണിടിച്ചിൽ ദേശീയ പാത ഗതാഗതത്തെയും ബാധിച്ചു.
അളകനന്ദ ഉള്‍പ്പടെയുള്ള നദികളും കരകവിഞ്ഞൊഴുകുകയാണ്. സാധാരണ ജലനിരപ്പില്‍നിന്ന് 30 അടി ഉയരത്തിലാണ് അളകനന്ദ ഇപ്പോള്‍ ഒഴുകുന്നത്. അതേസമയം, രുദ്രപ്രയാഗിലെ എല്ലാ ജലാശയങ്ങളിലെയും ജലനിരപ്പ് ഉയരുന്നുവരികയാണ്. ഇനിയും മഴ തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ വഷളാവുമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്തെ മുഴുവന്‍ പേരെയും ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്.