ഇന്ത്യ വിനോദം

‘വിക്രം വേദ’ യുടെ ഹിന്ദി റിമേയ്ക്കില്‍  ആമിർ ഖാനും , സൈഫ് അലി ഖാനും ?

വിജയ്‌ സേതുപതിയും മാധവനും അഭിനയിച്ച ബ്ലോക്ക്‌ബസ്റ്റര്‍ തമിഴ് ചിത്രമായ  വിക്രം വേദയുടെ ഹിന്ദി റീമേക്കില്‍  അഭിനയിക്കാന്‍  ആമിർ ഖാനും , സൈഫ് അലി ഖാനും സമ്മതിച്ചു.ഷാരൂഖ് ഖാൻ ഈ ചിത്രം ചെയ്യുമെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നു, സീറോയുടെ പരാജയത്തിനു ശേഷം ബ്രേക്ക്‌ എടുക്കുന്നതിനാലാകം ഷാരൂഖ്‌ ഇതില്‍ നിന്നും പിന്മാറിയത് എന്നാണു അഭ്യൂഹങ്ങള്‍. വിജയ്‌ സേതുപതി ചെയ്ത ഗാങ്ങ്സ്റ്റര്‍ റോളില്‍ ആമിറും മാധവന്‍ ചെയ്ത പോലീസ് റോളില്‍ സൈഫും അഭിനയിക്കും . വിക്രമാദിത്യന്റെയും  വേതാളത്തിന്റെയും കഥ ,തമിഴ് നാട്ടിലെ അധോലകത്തെ ആസ്പദമാക്കി മോഡേണ്‍ പരിവേഷം നല്‍കിയാണ്‌ വിക്രം വേദ നിര്‍മ്മിച്ചത്‌ ,തമിഴ് സിനിമ പരിചയിച്ചിട്ടില്ലാത്ത  ട്രീറ്റ്‌മെന്റും ക്ലൈമാക്സുമായിരുന്നു ചിത്രത്തിന്‍റെത് .

തമിഴ് സംവിധാനം ചെയ്ത ഗായത്രിയും പുഷ്കറും തന്നെയാണ് ഹിന്ദിയുടെയും സംവിധായകര്‍
error: Content is protected !!