Uncategorized

മാറഞ്ചേരിക്കാർ ഓണം ആഘോഷിച്ചു

മാറഞ്ചേരി പ്രവാസികളുടെ ആഗോള കൂട്ടായ്മയായ യുണൈറ്റഡ് മാറഞ്ചേരിയുടെ ഓണാഘോഷം മുവയിലയിലെ സഫാരി മാളിൽ നടന്നു . ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ മാവേലി വരവും പൂക്കളവും വർണ്ണ ക്കുടയും തിരുവാതിരയും ഒരുക്കിയിരുന്നു . മാവേലി മധുരം വിതരണം നടത്തി . ഗാനോത്സവം ആഘോഷത്തിന് മാറ്റ് കൂട്ടി . കൂട്ടായ്മ രക്ഷാധികാരി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു .
സഫാരി ഗ്രൂപ്പ് ചെയര്‍മാനായ മാറഞ്ചേരി മടപ്പാട്ട് അബൂബക്കറിനെയും സഫാരി ഗ്രൂപ്പ് എം. ഡി സൈനുല്‍ ആബിദിനെയും ചടങ്ങില്‍ ആദരിച്ചു .മനോജ്‌ എളമന അധ്യക്ഷത വഹിച്ചു.നവാസ് പൂച്ചത്തേല്‍ , ഷംനാസ് തവയില്‍ , എം.ടി.റഷീദ് , ടി.കെ.വിജീഷ് , ടി.കെ.അലി , സുകേഷ് ഗോവിന്ദന്‍ , അഫ്സല്‍ എന്നിവര്‍ സംസാരിച്ചു

error: Content is protected !!