ദുബായ് ബിസിനസ്സ്

ദുബായിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ട്രേഡ് ഇവന്റില്‍ നിറസാനിധ്യമാകാന്‍ പാരമൗണ്ട്

മിഡിൽ ഈസ്റ്റിലെ മികച്ച  പ്രമുഖ കിച്ചൻ എക്വിപ്മെന്റ്സ് വിതരണ കമ്പനികളില്‍ ഒന്നായ പാരാമൗണ്ട്, മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും  ഏറ്റവും വലിയ  ഹോസ്പിറ്റാലിറ്റി എക്സിഭിഷന്‍ ഷോ ആയ” ദി ഹോട്ടല്‍ ഷോ ദുബായ് 2019 – ഇല്‍ തങ്ങളുടെ ബ്രാൻഡ് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും.
2019 സെപ്റ്റംബർ 17 മുതൽ 19 വരെ ദുബായിലെ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഈ പരിപാടിയില്‍  ലോകമെമ്പാടുമുള്ള  450 ബ്രാൻഡുകൾ പ്രദർശിപ്പിക്കും. പാരമൗണ്ട്  ഉൽപ്പന്നങ്ങൾ SS3A51 ൽ രാവിലെ 11 മുതൽ വൈകുന്നേരം 7 വരെ പ്രദർശിപ്പിക്കും.
ഇത്തരമൊരു അഭിമാനകരമായ പരിപാടിയുടെ ഭാഗമാകാനുള്ള ഈ അവസരം ലഭിച്ചതിൽ ഞങ്ങൾ അതീവ സംതൃപ്തരാണ്, സന്ദർശകരെ ഞങ്ങളുടെ വൈദഗ്ദ്ധ്യം പറഞ്ഞ് മനസിലാക്കാനും അവരുമായി സമയം  പങ്കിടാൻ ഞങ്ങളുടെ ടീം  സന്തോഷത്തോടെ കാത്തിരിക്കുകയാണ്, ”പാരാമൗണ്ട് മാനേജ്മെന്റ് ദുബായ്ട് വാര്‍ത്തയോട്  പറഞ്ഞു.