അബൂദാബി

റോഡുകൾ സുരക്ഷിതമാക്കാനുള്ള  പുതിയ പദ്ധതിയുമായി അബുദാബി പോലീസ്

റോഡുകൾ സുരക്ഷിതമാക്കാനുള്ള  പുതിയ പദ്ധതിയുടെ ഭാഗമായി അബുദാബി പോലീസ് “ Be Road Safe “  എന്ന പേരിൽ  ട്രാഫിക് അവബോധ കാമ്പയിൻ ആരംഭിച്ചു

പോസിറ്റീവ് സ്വഭാവങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവരെ ബോധവത്കരിക്കുക എന്നതാണ് കാമ്പെയ്ൻ ലക്ഷ്യമിടുന്നത്.ട്രാഫിക് അപകടങ്ങൾക്കും നിയമലംഘനങ്ങൾക്കുമായുള്ള വിശകലന പഠനങ്ങളെ അടിസ്ഥാനമാക്കി യിട്ടുള്ള  എട്ട് തീമുകൾ കാമ്പെയ്‌നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
1.സ്കൂൾ ബസിന്റെ STOP ചിഹ്നം തെളിയുമ്പോൾ വണ്ടി നിർത്തുന്ന പതിവ്  ശീലമാക്കുക
2.അടിയന്തരാവസ്ഥ, ആംബുലൻസ്, പോലീസ് വാഹനങ്ങൾ , സൈനിക വാഹനങ്ങള്‍   എന്നിവർക്ക് വഴിമാറി കൊടുക്കുക
3.റോഡിനായി സജ്ജമാക്കിയ വേഗത പരിധി കവിഞ്ഞു വാഹനമോടിക്കാതിരിക്കുക
4.വളരെ മന്ദഗതിയിൽ വാഹനമോടിക്കുന്നത് വഴി  ട്രാഫിക്കിന്റെ ഒഴുക്കിന് തടസ്സമാക്കാതിരിക്കുക
5. ജങ്ക്ഷനുകളിലെ സ്റ്റോപ്പ് ചിഹ്നങ്ങളിൽ കൃത്യമായി വാഹനങ്ങള്‍ നിര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുക
6.ചുവന്ന സിഗ്നൽ  മുറിച്ചു കടക്കുന്ന  കുറ്റകൃത്യങ്ങൾ തടയുക
7.കാർ  മോഡിഫൈ ചെയ്യുന്നതും അതിന്‍റെ   ഫലമായുണ്ടാകുന്ന  ശബ്ദ മലിനീകരണവും നിയന്ത്രിക്കാന്‍ പ്രോത്സാഹിപ്പിക്കുക
8.കാൽനടയാത്രക്കാരും വാഹനമോടിക്കുന്നവരും റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും , ശ്രദ്ധ മാറിപ്പോകാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക