അബൂദാബി ചുറ്റുവട്ടം

അബുദാബി ട്രാഫിക് ഫൈനുള്ളവർക്ക് ഇനി തവണകളായി അടയ്ക്കാം: ഒരു വര്‍ഷം വരെ

അബുദാബി ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ഫൈൻ ഉള്ളവർക്ക് ഇനി തവണകളായി അടയ്ക്കാനുള്ള സംവിധാനം അബുദാബായിലും നിലവില്‍ വന്നു. അബുദാബി പൊലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയുടം സമാനമായ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
First Abu Dhabi Bank, Abu Dhabi Commercial Bank, Mashreq, Abu Dhabi Islamic Bank and Emirates Islamic Bank എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയായിരിക്കും ഫൈനുകള്‍ തവണകളായി അടയ്ക്കാനുള്ള സംവിധാനമൊരുക്കുന്നത്. അതുപോലെ തന്നെ അബുദാബി പൊലീസിന്റെ സര്‍വീസ് സെന്ററുകള്‍ വഴിയോ വെബ്‍സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, സെല്‍ഫ് സര്‍വീസ് കിയോസ്‍കുകള്‍ എന്നിവ വഴിയോ തവണകളായി പിഴയടയ്ക്കാം. ഒരു വര്‍ഷം വരെ കാലാവധിയുള്ള തവണകളാണുള്ളത്. പലിശ ഇല്ലാതെ തവണകളായി അടക്കാവുന്നതാണ്.
രാജ്യത്തെ ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അബുദാബി പൊലീസ് അറിയിച്ചു.

error: Content is protected !!