Uncategorized ഇന്ത്യ കേരളം ദുബായ്

കൂടുതൽ ബാഗേജ് ആനുകൂല്യവുമായി എയർ ഇന്ത്യ.

ദുബായിൽ നിന്നു തിരുവനന്തപുരം ഒഴികെയുള്ള സെക്ടറുകളിൽ കൂടുതൽ ബാഗേജ് ആനുകൂല്യവുമായി എയർ ഇന്ത്യ. ഇക്കോണമി ക്ലാസിൽ 40 കിലോയും ബിസിനസ് ക്ലാസിൽ 50 കിലോയും കൊണ്ടുപോകാം. ഹാൻഡ് ബാഗേജ് കൂടാതെയാണിത്.കൊച്ചി, കോഴിക്കോട്, ബെംഗളൂരു, ഗോവ, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം,ഡൽഹി, മുംബൈ, ഇൻഡോർ, കൊൽക്കത്ത സർവീസുകൾക്കും ഷാർജ-കോഴിക്കോട്.സർവീസിനും ആനുകൂല്യം ലഭിക്കും. ഈ മാസം 30 വരെ യാത്ര ചെയ്യുന്നവർക്കാണ്.ആനുകൂല്യം. ഫോൺ: 00971 6 5970444, 00971 4 2079400