ചുറ്റുവട്ടം ദുബായ്

ഫ്‌ളൈദുബായ് ഇനി ടെർമിനൽ-3 യിൽ നിന്നും പറക്കും

ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ നിലവിലെ ഓപ്പറേറ്റിംഗ് ബേസ് ആയ ടെർമിനൽ 2 ൽ നിന്നും ദുബായ് ടെർമിനൽ 3 ലേക്ക് മാറ്റുമെന്ന് ഫ്ലൈദുബായ് അറിയിച്ചു. ടെർമിനൽ 2 മുതൽ മറ്റ് ഫ്ലൈദുബായ് സേവനങ്ങൾ തുടർന്നും പ്രവർത്തിക്കും. 2019 ഒക്ടോബർ 27 മുതൽ അൽമാറ്റി, ബസ്ര, ദാർ എസ് സലാം, കിളിമഞ്ചാരോ, നൂർ-സുൽത്താൻ, സോഫിയ, സാൻസിബാർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ടെർമിനൽ 3 ൽ നിന്ന് സർവീസ് നടത്തും.

എമിറേറ്റ്‌സും ഫ്ലൈദുബായും തമ്മിലുള്ള കണക്ഷനുകൾ സുഗമവും വേഗത്തില്‍ ആക്കുവാനും വേണ്ടിയാണ് ഈ മാറ്റം എന്ന് അധികൃതര്‍ അറിയിച്ചു

error: Content is protected !!