അജ്‌മാൻ കേരളം ദുബായ്

തുഷാർ വെള്ളാപ്പള്ളിയെ കുടുക്കാൻ നാസിൽ അബ്ദുല്ല നടത്തിയ ഗൂഡാലോചന പുറത്ത് ; നാസിലിന്റെ ശബ്ദരേഖ പുറത്ത് വന്നു, ശബ്ദം തന്റേത് തന്നെ; പ്രതികരിച്ച് നാസില്‍

ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് ഇപ്പോള്‍ പുറത്തുവന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള. പുറത്തുവന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്നും എന്നാല്‍ എഡിറ്റ് ചെയ്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നതിനോടുമാണ് നാസില്‍  പ്രതികരിച്ചത്.

കേസിന്റെ രേഖകള്‍ താന്‍ പണം കൊടുക്കാനുള്ള ഒരാളുടെ കൈവശമായിരുന്നു. ഇത് തിരിച്ചെടുക്കുന്ന കാര്യമാണ് സംഭാഷണത്തിലുള്ളത്. പുറത്തുവിട്ട സംഭാഷണം പൂര്‍ണമല്ലെന്നും സംശയം ജനിപ്പിക്കുംവിധം ഏതാനും ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവന്നതെന്നും നാസില്‍ പറയുന്നു.

”ഈ ഡോക്യുമെന്റും ചെക്കും വെച്ച് ഞാന്‍ കുറച്ച് പണം കടംവാങ്ങിയിരുന്നു. ഈ ഡോക്യുമെന്റ് അയാളുടെ അടുത്തായിരുന്നു. ഇത് തിരിച്ചെടുക്കാന്‍ വേണ്ടി അയാള്‍ പൈസ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ഭാഗമായി ഞാന്‍ പൈസ അറേഞ്ച് ചെയ്യാന്‍ വേണ്ടി വിളിച്ച കൂട്ടത്തില്‍ ഇവനെ വിളിച്ചതാണ്. ഈ വോയിസിന്റെ നല്ലൊരു ഭാഗവും അവര്‍ കട്ട് ചെയ്തു. ഞാന്‍ ഇതൊക്കെ വിശദമായി അവനോട് പറയുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് വേണ്ട ഭാഗം മാത്രമെടുത്ത് ബാക്കിയെല്ലാം കട്ട് ചെയ്ത് വോയ്‌സ് പബ്ലിഷ് ചെയ്തതാണ്”- നാസില്‍ പറഞ്ഞു.

തുഷാറിനെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുല്ല പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ രേഖയായിരുന്നു പുറത്തായത്. അഞ്ച് ലക്ഷം രൂപ നല്‍കിയാണ് ഈ ചെക്ക് നാസില്‍ അബ്ദുള്ള സംഘടിപ്പിച്ചതെന്ന് ശബ്ദ സന്ദേശങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

ഒരു കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പണം തട്ടാനുള്ള ശ്രമമാണ് തന്റെ അറസ്റ്റിന് വഴിവെച്ചതെന്ന് തുഷാര്‍ ജാമ്യത്തിലിറങ്ങിയ ശേഷം പറഞ്ഞിരുന്നു.

ഒരു സുഹൃത്തുമായുള്ള നാസിലിന്റെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. പേരുവെളിപ്പെടുത്താത്ത മറ്റൊരാള്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്റെ ഒപ്പുളള ബ്ലാങ്ക് ചെക്ക് തനിക്ക് ലഭിക്കുമെന്ന് സുഹൃത്തിനോട് പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. തുഷാര്‍ കുടുങ്ങിയാല്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പണം തരുമെന്നും ശബ്ദരേഖയില്‍ പറയുന്നു.

തുഷാര്‍ ഇത്തരത്തില്‍ പലരെയും വിശ്വാസത്തിലെടുത്ത് ബ്ലാങ്ക് ചെക്ക് നല്‍കിയിട്ടുണ്ടെന്നും സുഹൃത്തിനോട് നാസില്‍ അബ്ദുളള പറയുന്നുണ്ട്.

എടാ കുറച്ചു പൈസ സംഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ നല്ലൊരു വകുപ്പുണ്ട്. എങ്ങനെയെങ്കിലും പൈസ അറേഞ്ച് ചെയ്തു താ. ഒരു അഞ്ചു ലക്ഷം രൂപ നാട്ടില് വേണം. ഞാന്‍ അന്ന് ആ ചെക്കിന്റെ കഥ പറഞ്ഞില്ലേ. എനിക്ക് തരാനുള്ള പൈസയുടെ ഒരു ചെക്ക്. ആ ചെക്ക് കിട്ടാണെങ്കില്‍, ലാസ്റ്റ് അവിടം വരെ എത്തിയിട്ടുണ്ട്. നാട്ടില്‍ അഞ്ചു ലക്ഷത്തിന്റെ ഒരു 27000 ദിര്‍ഹംസ് ഇവിടെ കൊടുക്കുകയാണെങ്കില്‍ ഏകദേശം ആ ചെക്ക് കിട്ടും. ചെക്ക് കിട്ടിക്കഴിഞ്ഞാല്‍ ഞാന്‍ ഒരു 10 മില്യണെങ്കിലും എഴുതും. എന്തായാലും ഒരു അഞ്ചു മില്യണ്‍ ഒക്കെ സെറ്റിലാവുമെന്ന് വിചാരിക്കുന്നു. അടുത്ത ദിവസം ആളിവിടെ വരും. വരുമ്പോള്‍ പൂട്ടുക. പൈസ വേടിക്കുക. പൈസ പറന്നുവരും. അതുകൊണ്ട് മാക്സിമം രണ്ടു മാസം സമയം. അത് കിട്ടിക്കഴിഞ്ഞാല്‍ നല്ലൊരു സംരംഭം നിനക്കായിട്ടു ഇട്ടുതരാം. നമുക്ക് ഫിഫ്റ്റി ഫിഫ്റ്റി പേസന്റേജില് ഇവിടെ ഒരു സംരംഭം നമുക്ക് നടത്താം. അതാണ് എനിക്ക് തരാനുള്ള ഓഫര്‍. നീ ഇങ്ങേട്ടു കയറിവരാ. ആ പരിപാടി നടത്താ. എന്തിനും ഒപ്പണ്‍ ആയിട്ട് പറയ്’- ശബ്ദരേഖയില്‍ പറയുന്നു.

തുഷാര്‍ ദുബൈയില്‍ എത്തി അറസ്റ്റിലാകുന്നതിന് മുന്‍പുള്ള ശബ്ദരേഖയാണ് ഇതെന്നാണ് സൂചന. തനിക്ക് തരാനുള്ള പണം തുഷാര്‍ കുറച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ പക്കല്‍ രേഖയൊന്നുമില്ലെന്നും നാസില്‍ പറയുന്നതായും സംഭാഷണത്തില്‍ ഉണ്ട്.

error: Content is protected !!