വിദ്യാഭ്യാസം

ഫീസ് വർധിപ്പിക്കുവാനുള്ള മാനേജ്മെന്റ് ശ്രമം പിന്തുണക്കില്ല – സ്പീക്കർ

ദുബൈ: സ്വാശ്രയ കോളേജിൽ മെരിറ്റിൽ എം.ബി.ബി എസ് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഫീസ് സംബന്ധിച്ച ആശങ്ക അകറ്റണമെന്ന് രക്ഷാകർതൃപ്രതിനിധികൾ, കേരള നിയമസഭാ സ്പീക്കറെ കണ്ട് ആവശ്യപ്പെട്ടു. പൊതുപ്രവർത്തകനും Kmcc നേതാവുമായ പി.കെ. അൻവർ നഹ യടോപ്പം മാണ് രക്ഷാകർതൃപ്രതിനിധികളായ മുഹമ്മദ് പാളയാട്ട് ,ഷംസുദ്ദീൻ, മൊയ്‌ദു സാഹിബ് എന്നിവർ ഇത് സംബന്ധിച്ച നിവേദനം സ്പീക്കർക് നൽകിയത്.
നിലവിൽ frc നിശ്ചയിച്ച ഫീസ് കൂടുതൽ രക്ഷിതാക്കളും താഴ്ന്ന വരുമാനക്കാരായതുകൊണ്ട് ബാങ്ക് ലോൺ എടുത്താണ് മക്കളെ പഠിപ്പിക്കുന്നത് ഈ അവസരത്തിൽ സ്വാശ്രയ മാനേജ്‍മെന്റുകൾ വീണ്ടും ഭീമമായ സംഖ്യ ഫീസായി അനുവദിച്ചു കിട്ടാൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ഇത് രക്ഷിതാക്കളെ വലിയ ആശങ്കയിൽ ആക്കിയിരിക്കുകയാണ് .ഇവരുടെ പുതിയ ആവശ്യം.കോടതി അനുകൂല നിലപാട് സ്വീകരിച്ചാൽ വിദ്യാർത്ഥികൾക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കാനേ കഴിയൂ എന്ന് ഇതുസംബന്ധിച്ച് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

പ്രശ്നത്തെ അനുഭാവത്തോടെ സമീപിക്കുമെന് സർക്കാർ നിലപാട് ഫീസ് വർദ്ധനയ്ക്ക് എതിരെ ആണെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ നിവേദന സംഘത്തെ അറിയിചു.

പ്രവാസികളുടെ മക്കളടക്കം നിരവധി പേരാണ് ഫീസ് സംബന്ധിച്ച സ്വശ്രയ മാനേജ്മെന്റ് നിലപാടിൽ ആശങ്കയിൽ കഴിയുന്നത്.
യു എ ഇ ൽ 100 ളം വിദ്യാർത്ഥികൾ ഈ
പ്രശ്നം നേരിടേണ്ടി വരുമെന്നും ആവശ്യമെങ്കിൽ കേരളത്തിലെ മറ്റു രക്ഷകർത്താക്കളെ ഒരുമിപ്പിച്ച് തുടർ നടപടി
സ്വീകരിക്കുവാൻ ഒരുങ്ങുകയാണെന്നും നിവേദക സംഘം അദ്ദേഹത്തെ അറിയിച്ചു

യു എ യിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് സ്പീക്കറെ സന്ദർശിച്ച് പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയത്.