കേരളം ചുറ്റുവട്ടം ദുബായ്

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറാക്കുന്നതിലൂടെ സി.പി.എം-ബി.ജെ.പി. ബന്ധം ദൃഢമായി; ഇൻക്കാസ്

ദുബായ്: കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാൻ എത്തുമ്പോൾ സി.പി.എം, ബി.ജെ.പി. ബന്ധം കേരളത്തിൽ കുടുതൽ ദൃഢമാകുവാൻ പോകുന്നതിന്റെ ലക്ഷണമാണ് കാണുന്നതെന്ന് ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി.

കോൺഗ്രസ്സിനേയും രാജീവ് ഗാന്ധിയേയും പിന്നിൽ നിന്ന് കുത്തുകയും ബി.ജെ.പി.യെ അധികാരത്തിൽ കൊണ്ടുവരുവാൻ വഴി തെളിയിച്ച ഒരാളാണ് ആരിഫ് മുഹമ്മദ് ഖാനെന്നും ബി.ജെ.പി.സി .പി .എം പിന്തുണയോടെ ഉണ്ടാക്കിയ മന്ത്രിസഭയയിലെ അംഗമായ അദ്ദേഹം രണ്ട് പാർട്ടിയുടെ പ്രിയപ്പെട്ടവനാണെന്നും അത് കൊണ്ട് തന്നെ ആ ബന്ധം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ കേരള ഗവർണറായി നിമിച്ചിരിക്കുന്നതെന്നും അമിഷായുടെ പ്രിയപ്പെട്ട സി.ജി.പിക്ക് ആരിഫ് ഖാൻ വരുന്നതോടെ നല്ല കൂട്ടായിരിക്കുകയാണെന്നും  ഇത് മതേതര വിശ്വാസികൾ തിരിച്ചറിയണമെന്ന് ഇൻക്കാസ് ജനറൽ സിക്രട്ടറി അഭ്യർത്ഥിച്ചു.