ദുബായ്

ദുബായ് ടാക്സികളിൽ ഇനിമുതൽ സൗജന്യ വൈഫൈയും ലഭ്യമാകും.

(ആർ.ടി.എ)യുടെ ദുബായ് ടാക്സികളിൽ ഇനിമുതൽ സൗജന്യ വൈഫൈയും ലഭ്യമാകും.യാത്രക്കാർക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് യു.എ.ഇ.നെറ്റ്‌വർക്ക് വഴി വൈഫൈ കണക്ട് ചെയ്യാം. കണക്ട് ചെയ്തുകഴിഞ്ഞാൽ www.taxiconnect.ae സൈറ്റിൽ ലോഗിൻ ചെയ്യുക. അതിൽ നൽകിയിരിക്കുന്ന ഓപ്ഷനുകൾ വഴി ഡിജിറ്റൽ സേവനങ്ങളുടെ ഒരു നിരയിലേക്കുതന്നെ യാത്രക്കാരന് പ്രവേശിക്കാം.

യാത്രചെയ്യുന്ന വഴി ട്രാക്ക് ചെയ്യാനും ടെക് ടാക്സി സംരംഭം വഴി സാധിക്കും. ഡ്രൈവറുടെ പ്രകടനം മികച്ചതാണോ അല്ലയോ എന്ന് സൈറ്റിൽ റേറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. അത് സ്മാർട്ട്‌ഫോണിലൂടെ തന്നെ സാധിക്കും. വിവിധ എക്സ്‌ചേഞ്ച് നിരക്കിനെക്കുറിച്ചും സൈറ്റിലൂടെ അറിയാം. ടെക് ടാക്സി സംരംഭത്തിലൂടെ സൗജന്യ വൈഫൈ ഉൾപ്പെടെ മറ്റ് ഡിജിറ്റൽ സേവനങ്ങൾ വിപുലമാക്കാനൊരുങ്ങുകയാണ് ആർ.ടി.എ. ഇനിയും സേവനങ്ങൾ മികച്ചതാക്കാനാണ് ശ്രമമെന്ന് പൊതുഗതാഗത ഏജൻസി ഡയറക്ടർ ഖാലിദ് അൽ അവാദി പറഞ്ഞു. ടെക് ടാക്സി സംരംഭം ലോകത്തുതന്നെ ആദ്യമാണ്. ദുബായിയെ ലോകത്തെ ഏറ്റവുംമികച്ച നഗരമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. ആർ.ടി.എ അടുത്തിടെ കരീമുമായി ചേർന്ന് ഇ-ഹെയ്‌ലിങ് ടാക്സി സർവീസായ ഹാല പുറത്തിറക്കിയിരുന്നു.

error: Content is protected !!