അബൂദാബി ഷാർജ

പ്രഭുവും മഞ്ജു വാര്യരും വ്യാഴാഴ്ച യു.എ.ഇ യിൽ; കല്യാൺ ജുവല്ലേഴ്സിന് പുതിയ രണ്ട് ഔട്ലെറ്റുകൾ കൂടി

ദുബായ്: പ്രമുഖ ചലച്ചിത്ര താരങ്ങളും കല്യാൺ ജുവല്ലേഴ്സിന്റെ ബ്രാന്റ് അംബാസിഡർമാരുമായ പ്രഭു ഗണേശൻ, മഞ്ജു വാര്യർ എന്നിവർ വ്യാഴാഴ്ച യു എ ഇയിലെത്തും. കല്ല്യാൺ ജുവല്ലേഴ്സിന്റെ 140 മത് ഔട്ലെറ്റ് ഷാർജയിലെ മുവൈലയിൽ ഈ മാസം പ്രവർത്തനമാരംഭിച്ച സഫാരി മാളിൽ വൈകിട്ട് 3 മണിയോടെ ഉദ്ഘാടനം ചെയ്യും. അത് കഴിഞ്ഞ് കൃത്യം 07:00 ന് അബുദാബി മുസ്സഫയിലുള്ള ശാബിയയിൽ പ്രവർത്തനമാരംഭിക്കുന്ന പുതിയ ഔട്ലെറ്റിന്റെ ഉദ്ഘാടനവും നിർവഹിക്കും. ഉദ്ഘാടനം പ്രമാണിച്ച് വമ്പിച്ച ഓഫറുകളാണ് ഈ രണ്ട് ഔട്ലെറ്റിലും ഉപഭോക്താക്കൾക്കായി കല്യാൺ ജുവല്ലേഴ്സ് ഒരുക്കിയിരിക്കുന്നത്.

 

മാനേജിംഗ് ഡയറക്ടർ ടി എസ് കല്ല്യാണരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്ല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവരും ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്. 141 മത്തെ ഔട്ലെറ്റാണ് അബുദാബിയിൽ തുറക്കുന്നത്. കഴിഞ്ഞ ദിവസം മുബൈയിലെ വാശി എന്ന സ്ഥലത്ത് 139 മത്തെ ഓട്ലെറ്റ് ടി എസ് കല്ല്യാണരാമൻ ഉദ്ഘാടനം ചെയ്തിരുന്നു.

error: Content is protected !!