അബൂദാബി

കല്യാണ്‍ ജൂവലേഴ്‌സ്‌ യുഎഇയില്‍ രണ്ട്‌ പുതിയ ഷോറുമുകള്‍ തുറന്നു

ബ്രാൻഡ് അംബാസിഡര്‍മാരായ പ്രഭു ഗണേശന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ ഷാര്‍ജയിലെയും അബുദാബിയിലെയും പുതിയ ഷോറുമുകള്‍ ഉദ്ഘാടനം ചെയ്തു

യുഎഇ: മധ്യപൂര്‍വദേശത്തെയും ഇന്ത്യയിലെയും പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാൺ ജൂവലേഴ്സ്‌ ഷാര്‍ജയിലും അബുദാബിയിലും പുതിയ ഷോറുമുകള്‍ തുറന്നു. കല്യാണ്‍ ജൂവലേഴ്സിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍മാരും ഏറെ ജനപ്രിയരായ സിനിമാതാരങ്ങളുമായ പ്രഭൂ ഗണേശന്‍, മഞ്ജു വാര്യര്‍ എന്നിവരാണ്‌ പുതിയ ഷോറുമുകള്‍ ഉദ്ഘാടനം ചെയ്തത്‌. ഷാര്‍ജ സഫാരി മാളിലും അബുദാബിയിലെ വ്യവസായ കേന്ദ്രമായ മസഫയിലുമാണ്‌ ആഡംബരപൂര്‍ണമായ പുതിയ ഷോറുമുകള്‍. ഇതോടെ കല്യാണ്‍ ജൂവലേഴ്സിന്‌ ആഗോളതലത്തില്‍ 141 ഷോറുമുകളായി.

കല്യാണ്‍ ജുവലേഴ്‌സ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ടി.എസ്‌. കല്യാണരാമന്‍, എക്‌സിഷ്യൂട്ടീവ്‌ ഡയറക്ടര്‍മാരായ രാജേഷ്‌ കല്യാണരാമന്‍, രമേഷ്‌ കല്യാണരാമന്‍ എന്നിവര്‍ രണ്ടു ഷോറുമുകളുടെയും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

കല്യാണ്‍ ഷോറുമുകളുടെ ഉദ്ഘാടനപരിപാടിക്ക്‌ മാത്രമായി എത്തിയ പ്രഭു ഗണേശനും മഞ്‌ജു വാര്യരും തടിച്ചുകൂടിയ ആരാധകര്‍ക്ക്‌ വിരുന്നായി. കല്യാണിന്റെ മുന്നാമത്തെ ഷോറും മുതല്‍ സഹകരിക്കുന്നതാണെന്നും ഇതിപ്പോള്‍ 141 ഷോറുമായയെന്നും പ്രഭു ആരാധകരോട്‌ പറഞ്ഞു. “കല്യാണ്‍ ജൂവലേഴ്സുമായി പങ്കുചേരുന്നത്‌ എപ്പോഴും സന്തോഷകരമാണ്‌, ഒപ്പം നിങ്ങളെയെല്ലാം കാണാനും അവസരം ലഭിക്കുന്നു. കഴിഞ്ഞ കാലത്ത്‌ എന്നതുപോലെ ഈ ബ്രാന്‍ഡ്‌ തുടർന്നും നിങ്ങളില്‍ നിന്ന്‌ അതിശയിപ്പിക്കുന്ന പ്രതികരണം ഏറ്റുവാങ്ങുമെന്ന്‌ ആത്മവിശവാസമുണ്ട്‌.” പ്രഭു പറഞ്ഞു.
ആരാധകരോട്‌ സംസാരിച്ചതിനു ശേഷം ബ്രാന്‍ഡ്‌ അംബാസിഡര്‍മാര്‍ നാടമുറിച്ച്‌ ഉദ്ഘാടനം
നിര്‍വ്വഹിക്കുകയും ഷോറും ചുറ്റിനടന്ന്‌ കാണുകയും ചെയ്തു.

കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കൾക്കായി ഇന്ത്യയിലെങ്ങുനിന്നുമായി കണ്ടെത്തിയ സവിശേഷ വിവാഹാടഭരണ ശേഖരമായ മുഹൂര്‍ത്ത്‌, പോൾക്കി ആഭരണ ശേഖരമായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത പരമ്പരാഗത ആഭരണങ്ങളായ മുഗ്ര, ടെംപിള്‍ ജൂവലറി ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട്‌ ആഭരണങ്ങളുടെ ശേഖരമായ സിയാ, അണ്‍കട്ട്‌ ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട്‌ ആഭരണശേഖരമായ അപൂര്‍വ, വിവാഹത്തിന്‌ അണിയുവാനുള്ള ഡയമണ്ട്‌ ആഭരണഭശേഖരമായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ട്‌ ആഭരണങ്ങളായ ഹീര, പ്രഷ്യസ്‌ സ്റ്റോണ്‍ ആഭരണങ്ങളായ രംഗ്‌ എന്നിവയെല്ലാം പുതിയ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്‌. കല്യാണ്‍ ജൂവലേഴ്സിന്റെ നവീനവും പരമ്പരാഗതവുമായ ഒരു ലക്ഷത്തിലധികം വരുന്ന ആഭരണ രൂപകല്‍പ്പനകളില്‍ എല്ലാ ദിവസവും അണിയുന്നതിനും വധുക്കള്‍ക്കും ഉത്സവാഘോഷങ്ങള്‍ക്കും അണിയുന്നതിനുമുള്ള ആഭരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌.