ചുറ്റുവട്ടം ഷാർജ റീറ്റെയ്ൽ

സഫാരി ‘വിൻ 30 ടയോട്ട കൊറോള’ ആദ്യ വിജയികളെ പ്രഖ്യാപിച്ചു.

യു.എ.ഇലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ആയ സഫാരിയുടെ മെഗാ പ്രൊമോഷൻ ‘വിൻ 30 ടയോട്ട കൊറോളയുടെ ആദ്യ നറുക്കെടുപ്പ് ഷാർജ – മുവൈലയിലെ സഫാരി മാളിൽ വച്ച് 9.9.2019 ന് നടന്നു. ഷാർജ ഇക്കണോമിക് ഡിപ്പാർട്മെന്റ് പ്രതിനിധി മുഹമ്മദ് ഇബ്രാഹിം, സഫാരി ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടർഷമീം ബക്കർ, റീജിയണൽ ഡയറക്ടർ ഓഫ് പർച്ചേസ് ബി.എം . കാസിം, റീജിയണൽ ഓപ്പറേഷൻ മാനേജർ ഷാഹിദ് ഖാൻ തുടങ്ങി മറ്റ് മാനേജ്‌മന്റ് പ്രതിനിധികളും സന്നിഹിതരായ നറുക്കെടുപ്പിൽ, ആദ്യത്തെ നാല് ടൊയോട്ട കൊറോള കാറുകൾക്കുള്ള വിജയികളെയാണ് തെരഞ്ഞെടുത്തത്. 8 ആഴച്ചകളിലായി 30 ടയോട്ട കൊറോള കാറുകളാണ് സഫാരി സമ്മാനമായി നൽകുന്നത്.


നറുക്കെടുപ്പിൽ വിജയികളായ മുഹമ്മദ് അഹമ്മദ്, റൂഹുൽ അ മീൻ , നാസിയ സീന, സഹല കൊട്ടവല തുടങ്ങിയവർക്ക് ഓരോ 2020 മോഡൽ ടയോട്ട കൊറോള കാറുകൾ വീതം സമ്മാനമായി ലഭിക്കും

error: Content is protected !!