ഷാർജ

സഫാരിയുടെ ‘വിൻ 30 ടയോട്ട കൊറോള’യുടെ 2ആമത്തെ നറുക്കെടുപ്പിൽ 4 പേർക്ക് സമ്മാനം….

യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ആയ സഫാരിയുടെ മെഗാ പ്രൊമോഷൻ ‘വിൻ 30 ടയോട്ട കൊറോള’യുടെ 2ആമത്തെ നറുക്കെടുപ്പ് ഷാർജ -മുവൈലയിലെ സഫാരി മാളിൽ വെച്ച് നടന്നു. ഷാർജ ഇക്കോണമിക് ഡിപ്പാർട്ട്മെന്റ് പ്രതിനിധി മുഹമ്മദ് ഇബ്രാഹിം സഫാരി മാനേജ്മെന്റ് പ്രതിനിധികളും സന്നിഹിതരായ നറുക്കെടുപ്പിൽ 2ആമത്തെ 4 ടൊയോട്ട കൊറോള കാറുകൾക്കുള്ള വിജയികളെയാണ് തെരഞ്ഞെടുത്തത്. 8 ആഴ്ചകളിലായി 30 ടൊയോട്ട കൊറോള കാറുകളാണ് സഫാരി സമ്മാനമായി നൽകുന്നത്.

നറുക്കെടുപ്പിൽ വിജയികളായ ശ്രുതി ചന്ദ്രൻ (കൂപ്പൺ നമ്പർ:0247516), അലി മുഹമ്മദ് (കൂപ്പൺ നമ്പർ:0278583), ഷാഹുൽ നൗഷാദ് (കൂപ്പൺ നമ്പർ:0269029), ഷെയ്ഖ് മൻസൂറലി (കൂപ്പൺ നമ്പർ:0286202) തുടങ്ങിയവർക്ക് ഓരോ 2020 മോഡൽ ടൊയോട്ട കൊറോള കാറുകൾ വീതം സമ്മാനമായി ലഭിക്കും.

error: Content is protected !!