ഷാർജ

സഫാരി മാൾ നാടിന് സമർപ്പിച്ചു

ഷാർജ: ഉദ്ഘാടനത്തിന് മണിക്കൂറുകൾ മുൻപേ ഒഴുകിയെത്തിയ പതിനായിരങ്ങളെയും വാണിജ്യ-സാംസ്കാരിക മേഖലയിലെ പ്രമുഖരെയും സാക്ഷിയാക്കി യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ഉൾക്കൊള്ളുന്ന സഫാരിമാൾ ഷാർജ മുവൈലയിൽ നാടിനു സമർപ്പിക്കപ്പെട്ടു. ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം അൽ ഖാസിമിയാണ്  ഉദ്ഘാടനം നിർവഹിച്ചത്.  ഷാർജ ഭരണാധികാരി കാര്യാലയം ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുൽ റഹ്മാൻ സാലിം അൽ ഖാസിമി, ശൈഖ് മുഹമ്മദ് ജുമാ ആൽ മക്തും  തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പഴം, പച്ചക്കറി, ഭക്ഷ്യവസ്തുക്കൾ എന്നിവക്കെല്ലാം അതുല്യമായ വിലക്കിഴിവാണ് ഏർപ്പെടുത്തിയത്.
12 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ  നിർമിച്ച മാളിൽ  വൈവിധ്യമാർന്ന ഷോപ്പിങ് ഏരിയകൾക്കു പുറമെ 1000 ത്തിൽ പരംകാറുകൾക്കുള്ള പാർക്കിങ് സൗകര്യമുണ്ട്.  ഫാഷൻ, ഫൂട്വെയർ, സ്പോർട്സ്, ഇലക്ട്രോണിക്സ്, സ്റ്റേഷനറി ഉൽപ്പന്നങ്ങളുടെ കമനീയ ശേഖമാണ് ഒന്നാം നിലയിലെ ഡിപ്പാർട്ട്മെൻറ് സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്.
ഫർണീച്ചർ ഷോറൂം കിഡ്സ് പ്ലേ ഏരിയ, ഫുഡ്കോർട്ട് എന്നിവ രണ്ടാം നിലയിലാണ്. പഴം, പച്ചക്കറി, മത്സ്യം, മാംസം, ബേക്കറി ഉൽപന്നങ്ങളും ഇന്ത്യൻ,ചൈനീസ്, കോണ്ടിനെൻറൽ ആഹാരങ്ങളും കൊണ്ട് സമ്പുഷ്ടമാണ് സഫാരിമാൾ. ഇൗ  മാസം മാൾ സന്ദർശിക്കുന്ന ആർക്കും യാതൊരു പർച്ചേസും ചെയ്യാതെ തന്നെ ഒരു കിലോ സ്വർണം സമ്മാനമായി നേടാനുള്ള നറുക്കെടുപ്പിൽ പങ്കുചേരാം. ഒക്ടോബർ 28 വരെ സഫാരി ഹൈപ്പർമാർക്കറ്റിൽ നിന്ന് 50 ദിർഹമിന് പർച്ചേസ് ചെയ്യുേമ്പാൾ ലഭിക്കുന്ന നറുക്കെടുപ്പിലൂടെ 30 ടൊയോട്ട കൊറോള കാറുകളും സമ്മാനമായി നേടാനാവും.

Safari Hypermarket Grand opening at Muweilah, Sharjah. Want to know some of the most unique and interesting features at Safari Mall, then watch RJ Sakhi from 89.4 Tamil FM give you the live updates.RJ Sakhi 89.4 Tamil FM

Safari Mall Sharjah ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಸೆಪ್ಟೆಂಬರ್ 4, 2019

error: Content is protected !!