Uncategorized ഷാർജ

ഷാര്‍ജ അല്‍-ഖാന്‍ തുറമുഖത്ത് ചരക്ക് കപ്പലിന് തീപ്പിടിച്ചു.

അൽ ഖാൻ തുറമുഖത്ത് സാധനങ്ങൾ കയറ്റി നിർത്തിയിട്ടരുന്ന ഉരു കത്തിനശിച്ചു.ഇന്നലെ രാത്രി പത്തിന് ശേഷമായിരുന്നു സംഭവം. വാഹനങ്ങൾ കയറ്റിയിരുന്ന ഉരുവാണ് കത്തിനശിച്ചതെന്ന് ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ സമി ഖമിസ് അൽ നഖ് ബി പറഞ്ഞു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ഉരുവിനെ മറ്റു ബോട്ടുകൾക്കിടയിൽ നിന്ന് അകലേക്ക് മാറ്റി തീ നിയന്ത്രണവിധേയമാക്കി. വൻ നാശനഷ്ടം കണക്കാക്കുന്നു.

error: Content is protected !!