video അബൂദാബി ചുറ്റുവട്ടം യാത്ര സോഷ്യൽ മീഡിയ വൈറൽ

യുഎഇ പോലീസ് നിയമം ലംഗിച്ചുള്ള ഡ്രൈവിംഗ് ദൃശ്യങ്ങൾ പുറത്തുവിട്ടു: 1,000 ദിർഹം പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്

വാഹനമോടിക്കുന്നവർ ശ്രദ്ധാപൂർവ്വം വാഹനമോടിച്ച് എല്ലാ നിയമങ്ങളും പാലിക്കണമെന്ന് പോലീസ് അഭ്യർത്ഥിക്കുന്നു.

യു.എ.ഇയിലെ വിവിധ എമിറേറ്റിൽ അപകടകരമായ ഡ്രൈവിംഗിന്റെ വീഡിയോകൾ അബുദാബി പോലീസ് സോഷ്യൽ മീഡിയ വഴി ചൊവ്വാഴ്ച പുറത്തുവിട്ടു. നിരുത്തരവാദപരമായ ഇത്തരം ഡ്രൈവിംഗ് റോഡപകടങ്ങൾക്ക് കാരണമാകുമെന്നും പരിക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്യുമെന്ന് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.

പെട്ടെന്നുള്ള ലൈൻചേഞ്ച് ചെയ്യുന്നത് ഗുരുതരമായ ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് പറഞ്ഞു. പെട്ടെന്നുള്ള വേഗത കാരണം നിരവധി അപകടങ്ങൾ നടന്നതായി വീഡിയോ വ്യക്തമാകുന്നു. 1,000 ദിർഹവും നാല് ബ്ലാക്ക് പോയിന്റുകളും പിഴ ഈടാക്കുമെന്ന് അബുദാബി പോലീസ്.