ചുറ്റുവട്ടം വിനോദം ഷാർജ

യു.എ.ഇ.ആദ്യമായി കുട്ടികളുടെ ഗാനമേള 26ന് ഷാർജയിൽ

ഷാർജ :ദർശന സാംസ്കാരി സംഘടനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് കൊണ്ട് യു.എ.ഇ.യിൽ ആദ്യമായി കുട്ടികളുടെ ഗാനമേള സംഘടിപ്പിക്കുന്നു.
26.09.2019 വ്യാഴം രാത്രി ഏഴു മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ചാണ് പരിപാടി നടക്കുന്നതെന്ന് പ്രോഗ്രാം കോഡിനേറ്റർ പുന്നക്കൻ മുഹമ്മദലി.
വളർന്നു വരുന്ന പ്രവാസി വിദ്യാർത്ഥികളായ ദേവിക സൂര്യപ്രകാശ്, കല്ല്യാണിവർമ്മ, അശ്വതി നായർ, അനഘ അജയ്, ദിശ പ്രകാശ്, എന്നിവരാ ണ് ഈ ഗാനമേളയിൽ അണിനിരക്കുന്നത്. ഗായകൻ ഷെഫീക്കിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി മാധ്യമ പ്രവർത്തകനും കലാകാരുനുമായ റെജി മന്നേൽ നിയന്ത്രിക്കും, ചടങ്ങിൽ വെച്ച് ഒറ്റയാൾ നാടകമായ” ചക്കര പന്തലിന്റെ ” അണിയറ ശില്പികളായ ശിവദാസ് പൊയിലക്കാവ്, അപ്പുണ്ണിശശി, അൻവർ അലി കുറിമേൽ, സൻജീർ സലാം എന്നിവരെ ആദരിക്കും.