ടെക്നോളജി ദുബായ് സോഷ്യൽ മീഡിയ വൈറൽ

ഹസ്സ അൽമൻസൂരി ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്തി ഒക്ടോബർ 3ന് ഭൂമിയിലേക്ക് മടങ്ങും.

ദുബായ്: യുഎഇയുടെ ആദ്യത്തെ ബഹിരാകാശയാത്രികനായ ഹസ്സ അൽമൻസൂരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സീറോ ഗ്രാവിറ്റിയിൽ പരീക്ഷണങ്ങൾ നടത്തുന്നു. അദ്ദേഹം പരീക്ഷണങ്ങൾ നടത്തിയതിന്റെ ചിത്രങ്ങൾ ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം (എം‌.ബി‌.ആർ‌.എസ്‌.സി) സോഷ്യൽ മീഡിയയിൽ പങ്കിട്ടു.

സെപ്റ്റംബർ 25 ന് കസാക്കിസ്ഥാനിലെ ബൈക്കോനൂരിൽ നിന്ന് ഹസ്സ സോയൂസ് എംഎസ് -15 റോക്കറ്റിൽ ബഹിരാകാശ ദൗത്യം ആരംഭിച്ചു. 35 കാരനായ ഹസ്സ അൽമൻസൂരി ഐ.എസ്‌.എസിൽ ആയിരിക്കുമ്പോൾ 16 പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ ഒരുങ്ങുന്നു. ഒക്ടോബർ മൂന്നിന് അദ്ദേഹം ഭൂമിയിലേക്ക് മടങ്ങും.