ഇന്ത്യ

മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനി അന്തരിച്ചു

ഡല്‍ഹിയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

വാജ്‌പേയ് മന്ത്രി സഭയില്‍ നിയമ മന്ത്രിയായിരുന്നു. പ്രധാനപ്പെട്ട നിരവധി കേസുകള്‍ വാദിച്ച അഭിഭാഷകനായിരുന്നു അദ്ദേഹം. നിലവില്‍ രാജ്യസഭാംഗമാണ്. സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ശിഖാര്‍പൂറില്‍ 1923ലാണ് ജഠ്മലാനിയുടെ ജനനം. രാം ഭൂല്‍ചന്ദ് ജഠ്മലാനി എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്.  നഗര വികസന വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. ബിജെപി അംഗമായിരുന്ന ജഠ്മലാനി, അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.നിയമ ​രം​ഗത്ത് സ്വന്തമായ വഴി വെട്ടിത്തെളിയ്ക്കാൻ രാം ജേഠ്മലാനിയ്ക്ക് കഴിഞ്ഞു. വാജ്പേയ് മന്ത്രി സഭയിൽ നിയമ മന്ത്രിയായിരുന്നു അദ്ദേഹം. വൈകിട്ട് ലോധിറോ‍ഡ് വൈദ്യുതശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് മകൻ അറിയിച്ചു.