ദുബായ്

ദുബായിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ സ്വദേശിയെ ഇന്ന് നാട്ടിലേക്ക്‌ കൊണ്ടുപോകും.

ദുബൈ: മാസങ്ങളായി റാഷിദ്‌ ഹോസ്പിറ്റലിൽ അബോധാവസ്ഥയിൽ കഴിയുന്ന കണ്ണൂർ സ്വദേശി പള്ളിവളപ്പിൽ ഇർഷാദിനെ ദുബായ്‌ ‌ ഇന്ത്യൻ കോൺസുലേറ്റിന്റെയും സാമൂഹ്യക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടേയും ഇടപെടലിലൂടെ തുടർ ചികിത്സക്കായി നാളെ നാട്ടിലേക്ക്‌ കൊണ്ടുപോകും.അനധികൃതമായി ഒമാൻ വഴി ദുബായിലെത്തിയ ഇർഷാദ്‌ രണ്ട്മാസത്തോളമായി അബോധാവസ്ഥയിൽ ദുബൈ റാഷിദ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദുബായിലുള്ള ഇർഷദിന്റെ ബന്ധുക്കൾ നസീർ വാടാനപ്പള്ളിയെ ബന്ധപ്പെട്ടുകയും തുടർന്ന് നസീർ വാടാനപ്പള്ളി ഈ വിഷയം ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയാണുണ്ടായത്‌.രോഗിയെ നാട്ടിലെത്തിക്കാനാവശ്യമായ മുഴുവൻ ചെലവുകളും ഏകദേശം നാലുരക്ഷം രൂപയോളം ദുബൈ ഇന്ത്യൻ കോൺസുലേറ്റാണ് നൽകുന്നത്‌.അതോടൊപ്പം നസീർ വാടാനപ്പള്ളിയുടെ ഇടപെടൽ മൂലം രോഗിയുടെ രണ്ടര മാസത്തെ ചികിത്സ ചെലവുകളെല്ലാം റാഷിദ്‌ ഹോസ്പിറ്റൽ അധികൃതർ ഒഴിവാക്കികൊടുക്കുകയുണ്ടായി.
കണ്ണൂർ സിറ്റി സ്വദേശിയായ ഇർഷാദിന് രണ്ട്‌ മക്കളാണുള്ളത്‌,റോസിന ഭാര്യയാണ്.
ഇർഷാദിനെ തുടർചികിത്സക്കായി
കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്‌.
നാട്ടിൽ തുടർ ചികിത്സക്ക്‌ ആവശ്യമായ ചെലവുകൾ കണ്ണൂർ സിറ്റി പ്രവാസി അസോസിയേഷൻ വഹിക്കുമെന്ന് ഭാരവാഹികളായ ടി.കെ.ഇഖ്ബാൽ,റുഷ്ദി എന്നിവർ അറിയിച്ചു.

error: Content is protected !!