കേരളം ചരമം

സി.കെ മേനോൻറെ നിര്യാണത്തിൽ എം.എ. യൂസഫലി അനുശോചിച്ചു

കൊച്ചി: പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പത്മശ്രീ. അഡ്വ. സി.കെ. മേനോന്ൻറെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ 35 വർഷങ്ങളായി ഒരുമിച്ച് പൊതുകാര്യങ്ങളിൽ ഇടപെടുകയും എൻറെ സഹോദരതുല്യനും സുഹൃത്തും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ സി.കെ. മേനോന്ൻറെ നിര്യാണത്തിൽ ഞാൻ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ഗൾഫ് യുദ്ധകാലത്ത് കുവൈത്തിലുണ്ടായിരുന്ന മലയാളികളടക്കമുള്ള ഇന്ത്യാക്കാരെ നാട്ടിലെക്ക് തിരിച്ചയക്കാനും, നോർക്ക റൂട്ട്സിൽ എന്ൻറെ സഹപ്രവർത്തകനായിരിക്കെ നാട്ടിലേക്ക് മടങ്ങാനാകാതെ ഇറാഖിൽ കുടുങ്ങിക്കിടന്ന നഴ്സുമാരെ പുനരധിവസിപ്പിക്കുന്നതിനും മറ്റും ഒരുമിച്ച് പ്രവർത്തിച്ചത് ഈ അവസരത്തിൽ ഓർക്കുന്നു. അദ്ദേഹത്തിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു. എറണാകുളം വളഞ്ഞമ്പലത്തെ വസതിയായ സൗപർണികയിൽ എത്തിയ എം.എ. യൂസഫലി കുടുംബാംഗങ്ങളോടും അദ്ദേഹത്തിൻറെ സഹപ്രവർത്തകരോടും ദുഃഖം രേഖപ്പെടുത്തി.

error: Content is protected !!