ദുബായ്

ഇനി മുതൽ ട്രിപോളി സ്ട്രീറ്റിൽ വേഗപരിധിയിൽ മാറ്റം

ട്രിപോളി സ്ട്രീറ്റിൽ വേഗപരിധി വർദ്ധിപ്പിച്ചു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽനിന്ന് 100 കിലോമീറ്ററായാണ് വർധിപ്പിച്ചതെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് (ആർ.ടി.എ) അതോറിറ്റി അറിയിച്ചു.എമിറേറ്റ്‌സ് റോഡുമുതൽ നൗക് ഷോട്ട് സ്ട്രീറ്റിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് തൊട്ടുമുൻപ് വരെയാണ് വേഗം വർധിപ്പിച്ചത്. വെള്ളിയാഴ്ച മുതൽ പുതിയ പരിധി പ്രാബല്യത്തിലാകും.

error: Content is protected !!