ചുറ്റുവട്ടം ദുബായ് ബിസിനസ്സ്

അൽ തവാർ സെന്ററിലെ ഇ സി എച്ചിന് അഭിനന്ദങ്ങളുമായി ദുബായ് എക്കണോമിക് ഡിപ്പാർട്മെന്റ്

ദുബായ് : അൽ തവാർ സെന്ററിൽ വർഷങ്ങളായി പ്രവർത്തിച്ച് വരുന്ന എമിറേറ്റ്സ് കമ്പനീസ് ഹൗസിന്റെ സ്ഥാപകനെ ദുബായ് എക്കണോമിക് ഡിപ്പാർട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി അഭിനന്ദിച്ചു . പുതിയ, ചെലവ് കുറഞ്ഞ മാർഗത്തിലൂടെ കച്ചവടത്തിന് താല്പര്യമുള്ളവർക്ക് ദുബായ് ലൈസൻസ് ഇഷ്യൂ ചെയ്ത് കൊടുക്കാൻ വേണ്ടി ഇ സി എച്ചിൻറെ ചെയർമാൻ ഇഖ്ബാൽ നടത്തുന്ന പ്രയത്നങ്ങളെ മുൻനിർത്തിയാണ് എക്കണോമിക് ഡിപ്പാർട്മെന്റ് അഭിനന്ദനം ചൊരിഞ്ഞത്.
രാവിലെ എക്കണോമിക് ഡിപ്പാർട്മെന്റിലേക്ക് തന്നെ വിളിച്ചു വരുത്തിച്ചെന്നും അവിടെ വച്ച് അഭിനന്ദനങ്ങൾ രേഖപ്പെടുത്തിയെന്നും തുടർന്ന് , ഉന്നത ഉദ്യോഗസ്ഥർ ഇ സി എച്ചിൻറെ ഓഫീസിൽ നേരിട്ടെത്തി സന്ദർശിക്കുകയും മധുരപലഹാരങ്ങൾ സമ്മാനിച്ചെന്നും ഇഖ്ബാൽ ദുബായ് വാർത്തയോട് പറഞ്ഞു.
ദുബായിയുടെ വ്യവസായ വ്യാപാര വളർച്ചയുടെ ഘട്ടത്തിൽ ഇഖ്ബാലും ഇ സി എച്ചും ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രശംസിച്ചതിനോടൊപ്പം സർവ വിധ പിൻതുണയും വാഗ്ദാനം ചെയ്താണ് അവർ മടങ്ങിയത് . ഇ സി എ ച്ച്‌ നൽകുന്ന വിലക്കുറവും സേവനങ്ങളും ആദ്യമായി ജനശ്രദ്ധയിൽ കൊണ്ട് വന്ന ദുബായ് വാർത്തയയെയും,പിന്നീട് ഇത് ഫീച്ചർ ആയി അവതരിപ്പിച്ച ഏഷ്യാനെറ്റിനെയും ഉദ്യോഗസ്ഥർ അഭിനന്ദിച്ചു .7000 ദിർഹത്തിന് ട്രേഡ് ലൈസൻസും ,ലോക്കൽ സ്പോൺസറുടെ സാനിധ്യവും ,വിർച്വൽ ഓഫീസും നൽകുന്ന പദ്ധതിയാണ് ഇ സി എ ച്ച്‌ അടുത്തിടെ അവതരിപ്പിച്ച് ലോക ശ്രദ്ധ നേടിയത് .

error: Content is protected !!