ആരോഗ്യം

വമ്പിച്ച പദ്ധതികളുമായി ഫ്രഷ് ടു ഹോം ഗൾഫിലും

ദുബായ് :യു.എ.ഇ, സൗദി എന്നിവിടങ്ങളിൽ വികസനപദ്ധതികളുമായി ഓൺലൈൻ മൽസ്യ-മാംസ വിതരണക്കാരായ ഫ്രഷ് ടു ഹോം.കോം . രണ്ടിടങ്ങളിമായി രണ്ടു വർഷത്തിനുള്ളിൽ നൂറു കോടിയോളം രൂപയുടെ നിക്ഷേപം നടത്തും.ആയിരത്തിലേറെ പേർക്ക് തൊഴിൽ സാധ്യത ഉറപ്പ് വരുത്തുമെന്ന് ഫ്രഷ് ടു ഹോം  സി.ഇ.ഒ ഷാനവാസ്(ഷാൻ) കടവിൽ അറിയിച്ചു. യുഎഇയിൽ തുടങ്ങിയിട്ട് നാലു മാസമേ ആയിട്ടുള്ളുവെങ്കിലും ആയിരം പേർക്ക് ദിവസവും ഫ്രഷ് ആയിട്ടുള്ള മാസവും മത്സ്യവും മറ്റും എത്തിക്കുന്നുണ്ട് . കെമിക്കൽസ് ഉപയോഗിക്കാത്ത ഭക്ഷണപാദാർത്ഥങ്ങളാണ് ഫ്രഷ് ടു ഹോമിന്റെ പ്രത്യേകത .ഇടനിലക്കാരില്ലാതെ മത്സ്യം നേരിട്ട് വാങ്ങി ഗുണമേന്മ ഉറപ്പ് വരുത്തിയാണ് ആവശ്യാനുസരണം കസ്റ്റമേഴ്സിന്റെ വീട്ടിൽ എത്തിക്കുന്നത് .പാൽ, പഴം, പച്ചക്കറി ഉൽപ്പന്നങ്ങളുടെ വിതരണവും ലക്ഷ്യം വയ്ക്കുന്നു. പാൽ ഉൽപ്പന്നങ്ങളുടെ വിതരണം ആരംഭിച്ചതായും ഷാൻ കടവിൽ അറിയിച്ചു. ന്യൂട്രീഷ്യനിസ്റ്റ് വനേസ എംസ് ലീ, ക്രസന്റ് എന്റര്‍പ്രൈസസ് സിഇഓ ബദര്‍ ജാഫര്‍ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!