ഇന്ത്യ

ബാംഗ്ലൂർ നഗര ഹൃദയത്തിൽ 3 പുതിയ ബ്രാഞ്ചുകളുമായി ഇന്ന് ICL ഫിൻകോർപ് പ്രവർത്തനം വ്യാപിപ്പിക്കുന്നു .

ബാംഗ്ലൂർ നഗരം ഒക്ടോബർ 30 ന് ( ബുധൻ ) പകൽ സാക്ഷ്യം വഹിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനത്തിന്റെ മൂന്ന് പുതിയ ബ്രാഞ്ചുകളുടെസാന്നിധ്യം അനുഭവിച്ചുകൊണ്ടാണ് . ദക്ഷിണേന്ത്യയിൽ മാത്രം 154 ബ്രാഞ്ചുകൾ ഉള്ള ICL ഫിൻകോർപ് എന്ന NBFC സ്ഥാപനം ഇന്ന് ബാംഗ്ലൂരിൽ 3 ബ്രാഞ്ചുകൾ കൂടി തുറക്കുന്നതോടെ സ്വർണവായ്പ അടക്കമുള്ള വിഷയങ്ങളിൽ അജയ്യമായ സ്ഥാനത്ത് എത്തുകയാണ് . ഇതോടെ 157 ബ്രാഞ്ചുകൾ ആയി ഉയർന്ന ICL ഫിൻകോർപ് ഇക്കൊല്ലം തന്നെ ഉത്തരേന്ത്യ , പടിഞ്ഞാറു , കിഴക്ക് മേഖല അടക്കം 200 ബ്രാഞ്ചുകളായി ഉയരുമെന്ന് ചെയർമാൻ KG അനിൽകുമാറും CEO ഉമാ അനിൽകുമാറും അറിയിച്ചു .

ഏറ്റവും കുറഞ്ഞ പലിശനിരക്ക് എന്നതാണ് ICL ഫിൻകോർപിന്റെ മുഖ മുദ്രയും വിജയത്തിന്റെ അളവുകോലും . വായ്പയുടെ വിഷയത്തിൽ മാനുഷികത കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുന്നതാണ് ICL ഫിൻകോർപിന്റെ 28 വർഷത്തെ വിജയ രഹസ്യമായി മാറിയിരിക്കുന്നത് . ഇരിങ്ങാലക്കുടയിൽ തുടങ്ങിയ ആ ജൈത്രയാത്ര ഇപ്പോൾ ഗൾഫിലും സജീവ സാന്നിധ്യമായി മാറുകയാണ്. ICL ഫിൻകോർപിന് കീഴിൽ വരുന്ന നിരവധി സേവനങ്ങളും കമ്പനി ഇടപാടുകളും ഉടൻ തന്നെ സമ്പൂർണ്ണ തോതിൽ ഗൾഫിലും ആരംഭിക്കും . ഗൾഫിനെയും ഇന്ത്യയെയും ബന്ധിപ്പിച്ചുകൊണ്ട് പരസ്പരം ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന സേവന സൗകര്യവും ഉടൻ ആരംഭിക്കുമെന്ന് KG അനിൽകുമാർ അറിയിച്ചു.

ബാംഗ്ലൂരിൽ സുബൻയ പാളയം , ബനാസ്വദി , TC പാളയം എന്നിവിടങ്ങളിലാണ് ICL ഫിൻകോർപിന്റെ പുതിയ ഔട്‍ലെറ്റുകൾ ഇന്ന് നിലവിൽ വരുന്നത്. ബാംഗ്ലൂരിലെ മെട്രോ താമസക്കാരായ വിവിധ സംസ്ഥാനക്കാർക്കൊപ്പം ലക്ഷക്കണക്കിന് ബാംഗ്ലൂർ മലയാളികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്ന വിധമുള്ള സെർവീസുകളാണ് ICL ഫിൻകോർപ് പ്രദാനം ചെയ്യുന്നത്.

error: Content is protected !!