കേരളം ദുബായ്

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായ് സി.ഡി.എ ഡി.ജി.യുമായി ചർച്ച നടത്തി, ദുബായിൽ കേരള അസോസിയേഷൻ രൂപീകരിക്കുന്നതിന് തത്വത്തിൽ അംഗീകാരമായി.

ദുബൈയിലെ കമ്മ്യൂണിറ്റി ഡവലപ്മെൻറ് അതോരിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുൾ കരീം ജൽഫറിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ദുബായിലെ കേരളീയര്‍ക്ക് വേണ്ടി ലൈസൻസുള്ള ഒരു അസോസിയേഷന് അനുമതി നേടുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. പ്രധാന കമ്മ്യൂണിറ്റി നേതാക്കളുമായി, നിയമാനുസൃതമായിട്ടുള്ള അടിയന്തര നടപടികൾക്കായി ഗവണ്മെന്റുമായി കൂടുതൽ ഫോളോ അപ്പ് മീറ്റിംഗുകൾ ഉടൻ നടത്താമെന്ന് തീരുമാനിച്ചു. സി.ഡി‌.എയുമായി കൂടിയാലോചിച്ച് കേരള സർക്കാർ രൂപീകരിച്ച സമിതി അസോസിയേഷന്റെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കും. ഈ അസോസിയേഷനില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യ പ്രാതിനിധ്യം ഉണ്ടായിരിക്കണമെന്ന് സിഡിഎയുടെ ഡി.ജി യോഗത്തിൽ പറഞ്ഞു.
കോൺസൽ ജനറൽ വിപുല്‍, യൂസഫ് അലി എം‌.എ (വൈസ് ചെയർമാൻ, നോർക്ക റൂട്ട്സ്), സി.ഡി‌.എയുടെ റെഗുലേറ്ററി ആന്‍ഡ്‌ ലൈസൻസിംഗ് സി.ഇ.ഒ, ഡോ. ഒമർ അൽ മുത്തന്ന, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവന്‍, ജോൺ ബ്രിട്ടാസ് എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്ത. മുഖ്യമന്ത്രി ഡി.ജി.യ്ക്ക് ആറന്മുള കണ്ണാടി സമ്മാനമായി നൽകി.

error: Content is protected !!