അബൂദാബി ദുബായ്

യു.എ.ഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതി നാളെ ചുമതലയേൽക്കും.

യു.എ.ഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതി നാളെ ചുമതലയേൽക്കും.സ്ഥാനം ഏറ്റെടുക്കുന്നതിനായി. പവൻ കപൂർ  ബുധനാഴ്ച യു.എ.ഇ.യിലെത്തുമെന്ന്  ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥ സ്മിതാ പാന്ഥ് അറിയിച്ചു. 2016 മുതൽ യു.എ.ഇ.യിൽ ഇന്ത്യൻ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുന്ന നവ്ദീപ് സിങ് സൂരിക്ക് പകരക്കാരനായാണ് പവൻ കപൂർ സ്ഥാനമേൽക്കുന്നത്. സൂരി സെപ്റ്റംബറിൽ സ്ഥാനമൊഴിഞ്ഞിരുന്നു. 2010 ജൂലായ് മുതൽ 2013 ഡിസംബർ വരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു പവൻ കപൂർ. ആദ്യം സാർക്ക് ഡിവിഷന്റെയും തുടർന്ന് ഐക്യരാഷ്ട്ര രാഷ്ട്രീയ വിഭാഗത്തിന്റെയും തലവനായി.