അജ്‌മാൻ അന്തർദേശീയം അൽഐൻ ഉമ്മുൽ ഖുവൈൻ കേരളം ദുബായ് ഫുജൈറ

ഒ.ഐ.സി.സി. ഗ്ലോബൽ പ്രസിഡണ്ട് പത്മശ്രീ. അഡ്വ. സി.കെ. മേനോൻറെ വിയോഗത്തിൽ ഇൻക്കാസ് യു.എ.ഇ. കമ്മിറ്റി അനുശോചിച്ചു.

ദുബായ്: ഒ.ഐ.സി.സി. ഗ്ലോബൽ പ്രസിസന്റും ഇൻകാസ് ഖത്തറിന്റെ ചീഫ് പാട്റനും ഗൾഫിലെ വ്യവസായിയും, ജീവ കാരുണ്യ പ്രവർത്തകനുമായിരുന് പത്മശ്രീ. അഡ്വ. സി.കെ.മേനോന്റെ വിയോഗത്തിൽ ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി അനുശോചനം രേഖപ്പെടുത്തി.
മേനോന്റെ പെട്ടെന്നുള്ള വിയോഗം പ്രവാസ ലോകത്തിന് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും, ഇൻക്കാസ് ജനറൽ സിക്രട്ടറി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദുബൈ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ജീവിതകാലം മുഴുവനും സ്നേഹിക്കുകയും, ഉറച്ച മതേതരത്വവാദിയും, സാധു സംരക്ഷണത്തിനും വേണ്ടി നിലകൊണ്ട ആത്മസുഹൃത്തായിരുന്നു പത്മശ്രീ .സി.കെ. മേനോനെന്ന് ഒ.ഐ.സി.സി – യു.എ.ഇ. മുൻ പ്രസിഡണ്ട്. എം.ജി. പുഷ്പാക്കരൻ പറഞ്ഞു.
പ്രത്യേകിച്ച് ഗൾഫ് നാടുകളിലെ കെ.പി.സി.സി. യുടെ പോഷക സംഘടനയായ ഒ.ഐ.സി.സി. യേയും, ഇൻക്കാസിനെയും ശക്തിപ്പെടുത്തുവാൻ മേനോൻ അദ്ദേഹത്തിന്റെ പരമാവധി സേവനം ഉപയോഗിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബത്തോട് അനുശോചനം അറിയിക്കുന്നതായി എം.ജി. പുഷ്പാക്കരൻ പറഞ്ഞു.

error: Content is protected !!