ബിസിനസ്സ് ഷാർജ

സഫാരിയുടെ ‘വിൻ30 ടൊയോട്ട കൊറോള’ രണ്ടാമത്തെ നറുക്കെടുപ്പിൽ 4 വിജയികൾക്ക് ടൊയോട്ട കൊറോള കാറുകൾ കൈമാറി

യു.എ. ഇയിലെ ഏറ്റവും വലിയ വലിയ ഹൈപ്പർമാർക്കറ്റായ സഫാരിയുടെ ‘വിൻ30 ടൊയോട്ട കൊറോള’ പ്രൊമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പിൽ 4 വിജയികൾക്ക് സമ്മാനമായ 4 ടൊയോട്ട കൊറോള കാറുകൾ സെപ്റ്റംബർ 30ന് സഫാരിയിൽ വെച്ച് കൈമാറി. ഷാർജ മുവൈലയിലെ സഫാരി മാളിൽ വെച്ച് നടന്ന ചടങ്ങിൽ സഫാരി ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ഓഫ് പർച്ചേസ് ബി.എം കാസിം, ഓപ്പറേഷൻ മാനേജർ ഷാഹിദ് എന്നിവർ വിജയികൾക്കുള്ള ടൊയോട്ട കൊറോള കാറുകളുടെ താക്കോൽദാനം നിർവഹിച്ചു.