ഷാർജ സാഹിത്യം

22 വർഷത്തെ ഫ്ലാഷ്ബാക്കുമായി സലിൻ മാങ്കുഴി ഷാർജ പുസ്തക മേളയിലെത്തുന്നു

ദുബായ് : കൃത്യം 22 വർഷം മുൻപ് നവംബർ 1 നാണ് സലിൻ മാങ്കുഴി റേഡിയോ അവതാരകനായും ന്യൂസ് റീഡറായും ദുബായിൽ റേഡിയോ ഏഷ്യയിൽ എത്തുന്നത്. നവംബർ 2 ന് റേഡിയോയിൽ ഔദ്യോഗികമായി ജോലിയിൽ പ്രവേശിച്ചു. ഇപ്പോഴിതാ ആ ഓർമകളുടെ ആവർത്തനവുമായി നവംബർ 1 ന് സലിൻ വീണ്ടും എത്തുന്നു , നവംബർ 2 ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ തന്റെ പേരാൾ കഥാ സമാഹാരം പ്രകാശിപ്പിക്കാൻ. ആശാശരത് ആണ് സലിന്റെ കൃതി പ്രകാശിപ്പിക്കുന്നത്. റേഡിയോ ഏഷ്യയിലെ പഴയ സഹയാത്രികർ എല്ലാവരും ഒന്നിക്കുന്ന വേദികൂടിയായി ഇത് മാറും. ഒപ്പം റേഡിയോ രംഗത്തെ മറ്റ്‌ പ്രമുഖരും ശ്രോതാക്കളും ഒത്തുചേരും.

പുസ്തക മേള കഴിയുന്നത് വരെ സലിൻ മാങ്കുഴി ഷാർജയിൽ ഉണ്ടാകും. PRD യിൽ ഡെപ്യൂട്ടി ഡിറക്ടറായി ജോലി നോക്കുകയാണ് സലിൻ ഇപ്പോൾ. കഴിഞ്ഞ 5 വർഷത്തിനിടയിൽ മലയാളം കണ്ട ഏറ്റവും ഡിമാന്റുള്ള എഴുത്തുകാരൻ എന്ന ഖ്യാതി കഥയുടെ കാര്യത്തിൽ സലിൻ മാങ്കുഴി നേടിയിട്ടുണ്ട് .

error: Content is protected !!