ഷാർജ

ഗൾഫിലെ എഴുത്തുക്കാർക്ക് സുവർണാവസരം

ഷാർജ: ഷാർജയിൽ നടക്കുന്ന ലോക പുസ്തകമേളയിൽ പ്രവാസി എഴുത്തുകാർ എഴുതിയ പുസ്തകങ്ങൾ പ്രദർശിപ്പിക്കാനും, വിൽപ്പന നടത്തുവാനും അവസരം ഒരുങ്ങുന്നു.

ഇൻക്കാസ് യു.എ.ഇ.കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ” പ്രിയദർശിനി പബ്ബിക്കേഷൻ സ്റ്റാളിലൂടെയായിരിക്കും വിൽപ്പന നടത്തുകയെന്ന് ഇൻകാസ് ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി.

ഒക്ടോബർ 30 മുതൽ ആരംഭിച്ച് നവംബർ 9 വരെ നടക്കുന്ന പുസ്തകമേളയിൽ ” പ്രിയദർശിനി സ്റ്റാൾ സജീവമാക്കുന്നതിന് സബ്ബ് കമ്മിറ്റിക്ക് രൂപം നൽകി.
മുഴുവൻ എഴുത്തുകാരെയും, വായനക്കാരെയും ഷാർജ ലോക പുസ്തകമേളയിലേക്കും, പ്രിയദർശിനി സ്റ്റാളിലേക്കും സ്വാഗതം ചെയ്യുന്നതായി ഇൻക്കാസ് ജനറൽ സിക്രട്ടറി.
കുടുതൽ വിവരങ്ങൾക്ക് 050 6746998 എന്ന നമ്പറിൽ ബന്ധപ്പെടുക

 

 

error: Content is protected !!