ഷാർജ

ഷാർജ രാജ്യാന്തര പുസ്തകമേള നാളെ മുതൽ…

മുപ്പത്തിയെട്ടാമത് രാജ്യാന്തര പുസ്തകമേള (എസ്ഐബിഎഫ്)   യ്ക്ക് നാളെ(ബുധൻ) തുടക്കം. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മി രാവിലെ 9ന് അൽ താവൂനിലെ എക്സ്പോ സെൻ്ററിൽ ഉദ്ഘാടനം നിർവഹിക്കും. തുറന്ന പുസ്തകം; തുറന്ന് മനസ്സുകൾ എന്ന പ്രമേയത്തിൽ  നടക്കുന്ന ഈ വർഷത്തെ പുസ്തകമേളയിൽഇന്ത്യയിൽ നിന്ന് 150 പ്രസാധകരാണ് പങ്കെടുക്കുക. മലയാളം-തമിഴ് ഭാഷകളിലുള്ള 230–ലേറെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യപ്പെടുക. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ തുടർച്ചയായ പുസ്തകപ്രകാശനങ്ങൾക്ക് സൗകര്യമൊരുക്കിക്കൊണ്ട് പ്രത്യേകമായ  പുസ്തകപ്രകാശനവേദിയും ഇപ്രാവശ്യം ഏർപ്പെടുത്തിയിട്ടുണ്ട്.

error: Content is protected !!