വിനോദം

അപ്പാനി ശരത് നായകനായ കോണ്ടസ്സ എന്ന സിനിമയുടെ വിജയത്തിന് ശേഷം തന്റെ രണ്ടമത്തെ സിനിമയുമായി വരികയാണ് സുധീപ് ഈയെസ് , പുതിയ സിനിമയുടെ അണിയറ ജോലികൾ പൂർത്തിയാകുന്നു

22 വർഷത്തെ ഫോട്ടോഗ്രാഫി ജീവിതത്തിൽ നിന്നും കിട്ടിയ അനുഭവത്തിൽ നിന്നുമാണ് പുതിയ സിനിമക്കുള്ള കഥ രൂപ പെടുത്തിയിട്ടുള്ളത് .
ഒരു ഫോട്ടോഗ്രാഫറുടെ ജീവിതത്തിൽ കാണുന്നതും അനുഭവിക്കേണ്ടതും സാക്ഷിയാകേണ്ടതുമായ നിരവധി സന്ദർഭങ്ങളുണ്ട്. അത്തരത്തിൽ ഒരു നിശ്ചലഛായാഗ്രാഹകന്റെ ജീവിതത്തെയാകെ മാറ്റിമറിച്ച ഒരനുഭവ കഥയുമായി വരികയാണ് സംവിധായകൻ.
ചിത്രത്തിന്റെ എഴുത്തുജോലികൾ പൂർത്തിയായി കഴിഞ്ഞു.
മലയാളത്തിലെ മുൻ നിര താരത്തിനെ നായകനാക്കിയും ഒരു ബോളിവുഡ് നടനെ വില്ലനാക്കിയും ചിത്രീകരിക്കാനിരിക്കുന്ന പുതിയ ചിത്രത്തിലെ മറ്റു താരനിരയെയും സാങ്കേതിക വദഗ്ദരേയും സംബന്ധിച്ച പൂർണ്ണവിവരങ്ങൾ ഉടനെ തന്നെ ഔപചാരികമായി പ്രേക്ഷകരെ അറിയിക്കാനിരിക്കുകയാണ്. “സുധീപ് ഈയെസ്സ്

error: Content is protected !!