ഷാർജ

അബോധാവസ്ഥയിൽ ചികിത്സയിലുള്ള തൃശൂർ സ്വദേശിയെ നാളെ നാട്ടിലെത്തിക്കും

ഷാർജ:മൂന്ന് മാസത്തോളമായി ഷാർജ അൽ ഖാസിമിയ ഹോസ്പിറ്റലിൽ അബോധാവസ്ഥയിൽ കഴിയുന്ന തൃശൂർ സ്വദേശി ഉണ്ണികണ്ടത്ത്‌ സലാമിനെ ബുധനാഴ്ച നാട്ടിലേക്ക്‌ കൊണ്ടുപോകും.ആറു മാസങ്ങൾക്കുമുമ്പ്‌ ഷാർജയിലെത്തിയ സലാമിന് ലേബർ ക്യാമ്പിലേക്ക്‌ മെസ്സുണ്ടാക്കികൊടുക്കുന്ന ജോലിയായിരുന്നു. നെഞ്ചിൽ അണുബാധയുണ്ടായതിനെ തുടർന്ന് രണ്ട്‌ ബ്ലോക്കുണ്ടാവുകയും പിന്നീട്‌ ഹൃദയാഘാതം സംഭവിക്കുകയും ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോകുകയാണുമുണ്ടായത്‌.

മൂന്ന് മാസത്തോളമായി ഇദ്ദേഹം ഷാർജ അൽ ഖാസിമിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
ഷാർജയിലുള്ള ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ഇടപെട്ട സാമൂഹ്യക പ്രവർത്തകൻ നസീർ വാടാനപ്പള്ളി വിഷയം ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് രോഗിയെ നാട്ടിലേക്കെത്തിക്കുന്നതിന്റെ മുഴുവൻ ചെലവുകളും ദുബൈ ഇന്ത്യൻ. കോൺസുലേറ്റാണ് വഹിക്കുന്നത്‌.
നസീർ വാടാനപ്പള്ളിയുടെ അഭ്യർത്ഥനയെ തുടർന്ന് രോഗിയുടെ അൽ ഖാസിമിയ ഹോസ്പിറ്റലിലെ രണ്ട്‌ ലക്ഷത്തി മുപ്പതിനായിരം ദിർഹംസ്‌ അധികൃതർ ഒഴിവാക്കി കൊടുക്കുകയും ചെയ്തു.തൃശൂർ മുറ്റിച്ചൂർ സ്വദേശിയായ സലാമിന് ഇരുപത്‌ വയസ്സുള്ള ഒരു പെൺകുട്ടിയും രണ്ട്‌ ആൺകുട്ടികളുമാണുള്ളത്‌.സലാമിനെ തുടർ ചികിത്സക്കായി തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടു പോകുന്നത്‌.

ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ്‌ കുന്നംപറമ്പിൽ,നിസാർ പട്ടാമ്പി,ഫൈസൽ കണ്ണോത്ത്‌ എന്നിവർ ആശുപത്രിയിൽ സലാമിനെ സന്ദർശിച്ചു.

error: Content is protected !!