അബൂദാബി

യു.എ.ഇ എക്സ്ചേഞ്ചും തമോഹ് ഗ്രൂപ്പും സംയുക്തമായി യു.എ.ഇ പതാക ദിനം ആചരിച്ചു.

അബുദാബി : ഫിനാബ്ലർ ശൃംഖലയിൽ പെട്ട ആഗോള ധനവിനിമയ സ്ഥാപനമായ യു.എ.ഇ എക്സ്ചേഞ്ചും തമോഹ് ഗ്രൂപ്പും സംയുതമായി യു.എ.ഇ പതാക ദിനം ആചരിച്ചു. റീം ഐലൻഡിൽ നടന്ന ചടങ്ങിൽ തമോഹ് ബിൽഡിങ്ങിലുള്ള മുഴുവൻ കമ്പനികളിലെയും തൊഴിലാളികളും യു.എ.ഇ എക്സ്ചേഞ്ച് – യൂനിമണി – ഫിനാബ്ലർ ജീവനക്കാരും  പങ്കെടുത്തു. രാജ്യത്തിൻറെ സമഗ്രമായ വളർച്ചയും സഹിഷ്ണുതയും സമാധാനവും ഉറപ്പുവരുത്തുന്ന യു.എ.ഇ ഭരണ കർത്താക്കളുടെ ദീർഘ വീക്ഷണം മാതൃകാപരമാണെന്നും നാലു പതിറ്റാണ്ട് കാലത്തോളോം യു.എ.ഇയോടൊപ്പം വളർന്ന യു.എ.ഇ എക്സ്ചേഞ്ചിന്  രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും യു.എ.ഇ എക്സ്ചേഞ്ച് – യൂനിമണി ഗ്രൂപ്പ് സി.ഇ.ഒ പ്രദീപ് കുമാർ ടി.പി. പറഞ്ഞു.

error: Content is protected !!