Info ഷാർജ

ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സത്യധാര സ്റ്റാൾ വിജയികളെ പ്രഖ്യാപിച്ചു

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഗൾഫ് സത്യധാര സ്റ്റാളിൽ നിന്നും 50 ദിർഹംസിനു മുകളിൽ പുസ്തകങ്ങൾ വാങ്ങിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളെ തെരഞ്ഞെടുത്തു. ഇന്ത്യൻ പവലിയനിൽ വെച്ച് MLA യും പ്രതിപക്ഷ ഉപനേതാവുമായ Dr.MK മുനീർ ആണ് വിജയികളെ തെരഞ്ഞെടുത്തത്.

ഒന്നാം സ്ഥാനം മുഹമ്മദ്‌ അസ്ഹറുദ്ധീൻ, രണ്ടാം സ്ഥാനം അബ്ദുൽ ജലീൽ മൂന്നാം സ്ഥാനം അബ്ദുൽ റഹീം എന്നിവരെ തെരഞ്ഞെടുത്തു.ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് ജോയ് ആലുക്കാസ് നൽകുന്ന 1000, 500, 250 ദിർഹംസ് വില വരുന്ന ഗിഫ്റ്റ് വൗച്ചറുകളാണ് സമ്മാനമായി നൽകുന്നത്.

ചടങ്ങിൽ എം ഗ്രൂപ്പ്‌ കാർഗോ MD മുനീർ കാവുങ്ങൽ പറമ്പിൽ , എസ് കെ എസ് എസ് എഫ് സംസ്ഥാന നേതാക്കളായ ഹകീം ടി പി കെ, ഫൈസൽ പയ്യനാട്, ശാക്കിർ ഫറോക്, സ്വാഗതസംഗം വൈസ് ചെയർമാൻ അബ്ബാസ് കുന്നിൽ, എം പി കെ പള്ളങ്കോട്, സത്യധാര മാർക്കറ്റിംഗ് ചീഫ് സാജിദ് രാമന്തളി എന്നിവർ പങ്കെടുത്തു